30 C
Kottayam
Friday, May 17, 2024

കോവിഡ് സ്ഥിരീകരിച്ച് പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ എട്ടും, ഒമ്പതും മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ അടക്കം 16 പേര്‍ക്ക് രോഗബാധ

Must read

>

ആലപ്പുഴ: കായംകുളത്ത് കോവിഡ് സ്ഥിരീകരിച്ച് പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ 16 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. രണ്ടുദിവസത്തിനുള്ളില്‍ ആണ് കുടുംബത്തിലെ എട്ടും, ഒമ്പതും മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ അടക്കം 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ആലപ്പുഴയില്‍ സ്ഥിരീകരിച്ച 21 കോവിഡ് കേസുകളില്‍ 11 ഉം ഈ കുടുംബത്തിലേതാണ്.

അതേസമയം വ്യാപാരിയുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇയാള്‍ക്കും പുറത്തിക്കാട് സ്വദേശിയായ മത്സ്യവ്യാപാരിക്കും എവിടെ നിന്നാണ് രോഗം പിടികൂടിയതെന്ന് ഇനിയും വ്യക്തമല്ല. ജില്ലയില്‍ ഉറവിടം വ്യക്തമാകാത്ത കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. രണ്ട് ദിവസത്തിനിടെ ആലപ്പുഴ ജില്ലയില്‍ 18 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായിരിക്കുന്നത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരു പിഡബ്ല്യുഡി ഉദ്യോഗസ്ഥയുമുണ്ട്.

പച്ചക്കറി വ്യാപാരിയുമായും മത്സ്യവ്യാപാരിയുമായും സമ്പര്‍ക്കത്തില്‍ വന്നവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുന്നതിനാല്‍ കായംകുളം മാര്‍ക്കറ്റും നഗരസഭയിലെ എല്ലാ വാര്‍ഡുകളും അടച്ചു. തെക്കേക്കര പഞ്ചായത്തും കണ്ടെയിന്‍മെന്റ് സോണ്‍ ആക്കിയിരിക്കുകയാണ്.

ഇവരുള്‍പ്പെടെ ആലപ്പുഴ ജില്ലയില്‍ ഇന്ന് 21പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .ഇതില്‍ 12പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേര്‍ വിദേശത്തുനിന്നും നാലുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍

12.ആറാട്ടുപുഴ സ്വദേശിനിയായ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്

13.ജമ്മുവില്‍ നിന്നും വിമാനത്തില്‍ 20/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 46വയസുള്ള പത്തിയൂര്‍ സ്വദേശി

14.ചെന്നൈയില്‍ നിന്നും 11/6ന് സ്വകാര്യവാഹനത്തില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന കണ്ടല്ലൂര്‍ സ്വദേശിയായ യുവാവ്

15. മസ്‌കറ്റില്‍നിന്ന് 19/6ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ആറാട്ടുപുഴ സ്വദേശിനിയായ യുവതി

16. കാശ്മീരില്‍ നിന്നും 16/6ന് വിമാനമാര്‍ഗം കൊച്ചിയിലെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന താമരക്കുളം സ്വദേശിയായ യുവാവ്

17. കുവൈറ്റില്‍ നിന്നും 19/6ന് തിരുവനന്തപുരത്തെത്തി തുടര്‍ന്ന് കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 60വയസുള്ള നൂറനാട് സ്വദേശി

18. തമിഴ്‌നാട്ടില്‍നിന്നും സ്വകാര്യ വാഹനത്തില്‍ 12/6 ന് വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്ന എരമല്ലൂര്‍ സ്വദേശിനിയായ യുവതി

19. കുവൈറ്റില്‍ നിന്ന് 13/6 ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പുന്നപ്ര സ്വദേശിയായ യുവാവ്

20. കുവൈറ്റില്‍ നിന്നും 30/ 6 ന് കൊച്ചിയിലെത്തി ലക്ഷണങ്ങളെ തുടര്‍ന്ന് അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 52 വയസ്സുള്ള കലവൂര്‍ സ്വദേശി

21. ദമാമില്‍ നിന്ന് 30/6 ന് കൊച്ചിയിലെത്തി ലക്ഷണങ്ങളെ തുടര്‍ന്ന് അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പാണാവള്ളി സ്വദേശിയായ യുവാവ്.

എല്ലാവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആകെ 202 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട്. ഇന്ന് രണ്ടു പേര്‍ രോഗമുക്തരായി. ബഹറിനില്‍ നിന്ന് എത്തിയ നൂറനാട് സ്വദേശി, മുംബൈയില്‍ നിന്നെത്തിയ കാര്‍ത്തികപ്പള്ളി സ്വദേശിനി. ആകെ 143 പേര്‍ രോഗ മുക്തരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week