ലോകത്ത് കൊവിഡ് മരണം 1,70,000 കടന്നു; രോഗബാധിതര്‍ 25 ലക്ഷത്തോടടുക്കുന്നു
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് മരണം 1,70,000 കടന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 1,70,423 ആയി. രോഗബാധിതരുടെ എണ്ണം 25 ലക്ഷത്തോട് അടുത്തു. 24,81,026 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
അമേരിക്കയില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,514 ആയി. 24 മണിക്കൂറിനിടെ 1,932 പേര്‍ മരിച്ചു. കാല്‍ലക്ഷത്തോളം പുതിയ കൊവിഡ് കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 7,92,759 ആയി.
ഇറ്റലിയില്‍ 24,114 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 1,78,972 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സ്‌പെയിനില്‍ 20,852 പേര്‍ മരിച്ചു. ഫ്രാന്‍സിലും മരണം 20,000 കടന്നു. 20,265 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ബ്രിട്ടനിലെ മരണ സംഖ്യ 16,000 കടന്നു. തുര്‍ക്കിയിലും, റഷ്യയിലും രോഗികള്‍ വര്‍ധിക്കുകയാണ്.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 17,656 ആയി. ഇന്നലെ മാത്രം 1,267 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 559 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2,842 പേര്‍ രോഗമുക്തി നേടി.