തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയർന്നുതന്നെ. ഇന്നലെ 30,007 പേർക്കു രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03%. ഔദ്യോഗിക കണക്കനുസരിച്ച് സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. ഇന്നലെ 162 മരണമാണു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,134 ആയി.
104 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 18,997 പേർ രോഗമുക്തി നേടി. 1,81,209 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 1,66,397 സാന്പിളുകളാണ് ഇന്നലെ പരിശോധിച്ചത്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 3,872, കോഴിക്കോട് 3,461, തൃശൂർ 3,157, മലപ്പുറം 2,985, കൊല്ലം 2,619, പാലക്കാട് 2,261, തിരുവനന്തപുരം 1,996, കോട്ടയം 1,992, കണ്ണൂർ 1,939, ആലപ്പുഴ 1,741, പത്തനംതിട്ട 1,380, വയനാട് 1,161, ഇടുക്കി 900, കാസർഗോഡ് 613.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News