ബെയ്ജിംഗ്: ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്നു. 2019 ഡിസംബറില്‍ ചൈനീസ് നഗരമായ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് ബാധ നിയന്ത്രിച്ചശേഷം ആദ്യമായാണ് ആശങ്കാ ജനകമായ അളവില്‍ രോഗം വ്യാപിക്കുന്നത്.
ഇതേ തുടര്‍ന്ന് നഗരവാസികളായ എല്ലാവരെയും പരിശോധനക്ക് വിധേയമാക്കാന്‍ വുഹാനിലെ പ്രാദേശിക ഭരണകൂടം തീരുമാനിച്ചു. ചൈനയില്‍ കുറഞ്ഞത് 200 പേര്‍ക്കെങ്കിലും രോഗം ബാധിച്ചതായാണ് കണക്കുകള്‍.
കഴിഞ്ഞ 20നു നാന്‍ജിംഗ് വിമാനത്താവളത്തില്‍ എത്തിയയാള്‍ക്ക് ഡെല്‍റ്റ വകഭേദം ആദ്യമായി സ്ഥിരീകരിച്ചിരുന്നു. ഇതോടെ നാന്‍ജിംഗ് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ഈ മാസം 11 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.
അതേസമയം ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞു വരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,549 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3.17 കോടി പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചിട്ടുള്ളത്. 4.04 ലക്ഷമായി വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം.
24 മണക്കൂറിനിടെ 422 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 4.25 ലക്ഷമായി ഉയര്‍ന്നു. 38,887 പേരാണ് രോഗമുക്തി നേടിയത്. 1.85 ശതമാനം ആണ് ടിപിആറെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.