KeralaNews

കാെവിഡ് രോഗികൾ: എറണാകുളം, തിരുവനന്തപുരം, ഇടുക്കി

എറണാകുളം:ജില്ലയിൽ ഇന്ന് 7 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ജൂൺ 15 ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 36 വയസുള്ള ചൂർണിക്കര സ്വദേശി, ജൂൺ 14 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 40 വയസുള്ള ആലങ്ങാട് സ്വദേശി, ജൂൺ 18 ന് ഖത്തർ -കൊച്ചി വിമാനത്തിലെത്തിയ 46 വയസുള്ള കാഞ്ഞൂർ സ്വദേശി, ജൂൺ 14 കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 33 വയസുള്ള മഞ്ഞപ്ര സ്വദേശി, ജൂൺ 18 നു റോഡ് മാർഗം ചെന്നൈയിൽ നിന്നെത്തിയ 48 വയസുള്ള മട്ടാഞ്ചേരി സ്വദേശി, ട്രയിനിൽ മുംബൈയിൽ നിന്ന് ജൂൺ 22 ന് കൊച്ചിയിലെത്തിയ 29 വയസുള്ള ഫോർട്ട് കൊച്ചി സ്വദേശി, ജൂൺ 13 നു വിമാനത്തിൽ ചെന്നൈയിൽ നിന്ന് കൊച്ചിയിലെത്തിയ 27 വയസുള്ള ആലങ്ങാട് സ്വദേശിനി എന്നിവർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു

• ഇന്നലെ (27/6/20) രോഗം സ്ഥിരീകരിച്ച 20 വയസുള്ള തൃശൂർ സ്വദേശിയുടെ സമ്പർക്കപട്ടിക തയ്യാറാക്കി വരുന്നു. ഇതിൽ നിലവിൽ 7 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരെ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഇദ്ദേഹത്തോടൊപ്പം ജോലിചെയ്തിരുന്ന 4 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

• ജൂൺ 14 ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള കോട്ടയം സ്വദേശി ഇന്ന് രോഗമുക്തി നേടി. ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരാളെ ഇന്ന് ഡിസ്ചാർജ് ചെയ്തു

ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 173 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 169 ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 3 പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്.

ഇന്ന് ജില്ലയിൽ നിന്നും 198 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 229 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 7 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 304 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

ഇടുക്കി

ഇടുക്കി:ജില്ലയിൽ 4 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

1.ജൂൺ 17 ന് ദുബായിൽ നിന്നും കൊച്ചിയിലെത്തിയ നെടുങ്കണ്ടം സ്വദേശി (28). കൊച്ചിയിൽ നിന്നും ടാക്സിയിൽ നെടുങ്കണ്ടത്തെത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

2.ജൂൺ 11ന് സൗദി ദമാമിൽ നിന്ന് കൊച്ചിയിൽ എത്തിയ കോടിക്കുളം സ്വദേശിനി (30). കൊച്ചിയിൽ നിന്നും ടാക്സിയിൽ കോടിക്കുളത്തെത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

3.ജൂൺ 13 ന് കൊച്ചിയിൽ എത്തിയ ഉടുമ്പൻചോല സ്വദേശി (23). റോമിൽ (ഇറ്റലി ) നിന്നും ചെന്നൈയിൽ എത്തി അവിടെ 7 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം കൊച്ചിയിൽ എത്തി. അവിടെ നിന്ന് ടാക്സിയിൽ ഉടുമ്പൻചോല എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

4.ജൂൺ 11 ന് ഡൽഹിയിൽ നിന്നുമെത്തിയ നെടുങ്കണ്ടം അഞ്ചു വയസ്സുകാരി. കുട്ടിയുടെ മുത്തശ്ശൻ, മുത്തശ്ശി, ചേച്ചി എന്നിവരോടൊപ്പം കൊച്ചിയിൽ നിന്നും ടാക്സിയിൽ നെടുങ്കണ്ടത്തെത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു. ജൂൺ 25 ന് കുട്ടിയുടെ മുത്തശ്ശന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തിരുവനന്തപുരം

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ:

50 വയസ്, സ്ത്രീ, പുത്തൻതോപ്പ് വള്ളക്കടവ് സ്വദേശി, നേരത്തെ രോഗം സ്ഥിരീകരിച്ചയാളിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്നു.
43 വയസ്, പുരുഷൻ, കിളിമാനൂർ സ്വദേശി, 26 ന് സൗദിയിൽ നിന്നെത്തി.

52, പുരുഷൻ, കല്ലമ്പലം, 20 ന് സൗദിയിൽ നിന്നെത്തി.
63, പുരുഷൻ, കാരിച്ചറ പള്ളിപ്പുറം, 25 ന് മസ്ക്കറ്റിൽ നിന്നെത്തി.

26, പുരുഷൻ, പൗടിക്കോണം, 25 ന് മസ്ക്കറ്റിൽ നിന്നെത്തി.

60, പുരുഷൻ, നെയ്യാറ്റിൻകര, 25 ന് മസ്ക്കറ്റിൽ നിന്നെത്തി
39, പുരുഷൻ, നെടുമങ്ങാട്, 22 ന് സൗദിയിൽ നിന്നെത്തി.
37, പുരുഷൻ, വള്ളക്കടവ്, 20 ന് സൗദിയിൽ നിന്നെത്തി.
32, പുരുഷൻ, മുണ്ടനാട് ദാലു മുഖം , ആർമി ഓഫീസർ, ജമ്മു കാശ്മീരിൽ നിന്ന് 19 ന് എത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button