കാസര്‍ഗോഡ്: ബദിയഡുക്ക ടൗണിലെ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നാട്ടക്കല്ല്, മുള്ളേരിയ ടൗണുകളും കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇതര സംസ്ഥാനത്ത് നിന്നും അനധികൃതമായി കടന്നുവന്നവരില്‍ നിന്ന് ബദിയടുക്ക ടൗണിലുള്ളവര്‍ക്കും രോഗം പകര്‍ന്നതിനെ തുടര്‍ന്നാണ് കളക്ടറുടെ നടപടി.
തൊഴിലാളി ബദിയടുക്ക ടൗണിലെ നിരവധി വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാഹചര്യത്തില്‍ ബദിയടുക്ക ടൗണിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ഏഴ് ദിവസത്തേക്ക് അടച്ചിടണം. മുള്ളേരിയ, നാട്ടക്കല്ല് ടൗണുകളിലെ മുഴുവന്‍ കടകളും സ്ഥാപനങ്ങളും ഏഴ് ദിവസത്തേക്ക് അടച്ചിടണം. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രം ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
ഓട്ടോറിക്ഷ ടാക്സികള്‍ക്ക് ഇവിടെ നിന്ന് സര്‍വീസ് നടത്തരുത്. ബസ് ഇവിടെ നിര്‍ത്തി ആളെ കയറ്റാനോ ഇറക്കാനോ പാടില്ല. പ്രദേശം പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ ഡി സജിത്ത് ബാബു അറിയിച്ചു.