രാജ്യത്ത് കൊവിഡ് പിടിമുറുക്കുന്നു; 24 മണിക്കൂറിനിടെ 357 മരണം, 9996 രോഗികള്‍
ന്യുഡല്‍ഹി: കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും ഇന്ത്യയില്‍ വന്‍ വര്‍ധന. ഇന്നലെ മാത്രം 357 പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 8102 ആയി. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 9,996 കൂടി 2,86,579 ആയി. 1,41,029 പേര്‍ രോഗമുക്തരായപ്പോള്‍, 1,37,448 പേര്‍ ചികിത്സയിലാണ്.
ഡല്‍ഹിയില്‍ 1501 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 32,810 ആയി. മരണസംഖ്യ 984 ആയി. ഇത് രണ്ടാം തവണയാണ് ഒരു ദിവസത്തിനുള്ളില്‍ രേഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 1500 കടക്കുന്നത്.
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ പുറത്തുവിട്ട മരണനിരക്കില്‍ വലിയ വ്യത്യാസമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ചെന്നൈയില്‍ ജൂണ്‍ എട്ട് വരെ കുറഞ്ഞത് 460 പേര്‍ മരിച്ചിട്ടുണ്ട്. എന്നാല്‍ 244 എണ്ണം മാത്രമാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്.
മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 94,000ന് മുകളിലായി. മുംബൈയില്‍ മാത്രം രോഗികള്‍ 52,000 കടന്നു. ബുധനാഴ്ച മഹാരാഷ്ട്രയില്‍ 3254 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 149 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 3,488 ആയി. 1879 പേര്‍ ഇന്നലെ രോഗമുക്തരായി. ഇതോടെ ആശുപത്രി വിട്ടവരുടെ എണ്ണം 44,517 ആയി. 46,074 പേര്‍ ചികിത്സയിലുണ്ട്. മുംബൈയില്‍മാത്രം 1857 പേര്‍ മരണമടഞ്ഞിട്ടുണ്ട്. നാസിക്കില്‍ 3590 രോഗബാധിതരും 253 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഔറംഗബാദില്‍ 2692 പേര്‍ രോഗികളായി. 125 പേര്‍ മരണമടഞ്ഞു. വിദര്‍ഭ, അകോല മേഖലയില്‍ 1467 പേര്‍ രോഗികളായി. 67 മരണങ്ങളും. നാഗ്പൂരില്‍ 1045 പേര്‍ രോഗികളായി. 14 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ ഒരു ദിവസത്തിനുള്ളില്‍ 20 പേര്‍ കൂടി മരിച്ചു. ചൊവ്വാഴ്ച 18 പേര്‍ മരണമടഞ്ഞിരുന്നു.