ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 4,90,401 ആയി. ഇതില്‍ 1,89,463 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 2,85,637 പേര്‍ക്ക് രോഗം ഭേദമായി.
24 മണിക്കൂറിനിടെ രാജ്യത്ത് 407 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്ത് കൊവിഡ് മരണം 15,301 ആയി ഉയര്‍ന്നു. രാജ്യത്ത് മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,47,741. മരണം 6,931. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 63,357 പേര്‍. ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 73,780. മരണം 2,429. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 26,586 പേര്‍.
തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 70,977. മരണം 911. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 30,067 പേര്‍. ഗുജറാത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29,520. മരണം 1,753. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 6,269 പേര്‍. ഉത്തര്‍ പ്രദേശ്: കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 20,193. മരണം 611. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 6,463 പേര്‍.