NationalNews

ലൈംഗിക ശേഷി പരിശോധനയിൽ മൂന്ന് തവണ പരാജയപ്പെട്ടു, മോഡലിനെ പീഡിപ്പിച്ച കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി

അഹമ്മദാബാദ്: മോഡലിനെ ബലാത്സം​ഗം ചെയ്തുവെന്ന കേസിൽ ഫോട്ടോ​ഗ്രാഫർക്ക് ജാമ്യം ലഭിച്ചു. കേസിനെ തുടർന്നുള്ള അന്വേഷണത്തിൽ 55കാരനായ ഫോട്ടോ​ഗ്രാഫർക്ക് ലൈം​ഗിക ശേഷിക്കുറവ് കണ്ടെത്തയതിനെ തുടർന്നാണ് ​ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2022 ഡിസംബർ23നാണ് പ്രശാന്ത് ധനകിനെ അറസ്റ്റ് ചെയ്യുന്നത്.

മോഡലിങ് വർക്കിനിടെ തന്നെ പീഡിപ്പിച്ചുവെന്നാണ് 27കാരിയായ മോഡൽ ​ഗുജറാത്ത് യൂണിവേഴ്സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നവംബറിൽ ഹോട്ടലിൽ വെച്ചായിരുന്നു സംഭവമെന്നും പരാതിയിൽ പറയുന്നു. തുടർന്ന് പ്രശാന്ത് ധനകിനെതിരെ പോലീസ് പീഡനക്കുറ്റം ചുമത്തി. മാർച്ച് രണ്ടിന് ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ധനകിന് കോടതി ജാമ്യം നിഷേധിച്ചു. എന്നാൽ ജാമ്യത്തിനായി വീണ്ടും ധനക് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

പൊലീസിന്റെ അന്വേഷണത്തിൽ ധനക് ലൈംഗിക ശേഷി പരിശോധനയിൽ മൂന്ന് തവണ പരാജയപ്പെട്ടുവെന്നും ഇതു തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ടും അഭിഭാഷകൻ കോടതിയിൽ സമർപ്പിക്കുകയായിരുന്നു. കൂടാതെ മോഡൽ ഫോട്ടോ​ഗ്രാഫറിൽ നിന്നും പണം ആവശ്യപ്പെട്ടുവെന്നും അത് നൽകാത്തതാണ് പരാതിക്ക് കാരണമെന്നും കോടതിയിൽ വ്യക്തമാക്കി. 

റിപ്പോർട്ട് പരിശോധിച്ച കോടതി ധനകിന് ജാമ്യം അനുവദിച്ചു. ജസ്റ്റിസ് സമീർ ദവെയാണ് ധനകിന് ജാമ്യം അനുവദിച്ചത്. ധനകിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ ആവശ്യമില്ലെന്നും വിചാരണക്ക് സമയമെടുക്കുമെന്നും കോടതി പറഞ്ഞു. തുടർന്നാണ് 10,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ ജാമ്യം അനുവദിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker