
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട കോമഡി-മിമിക്രിതാരമായിരുന്നു കൊല്ലം സുധി. വളരെ കുറച്ച് സിനിമകളിലെ വേഷമിട്ടിട്ടൂള്ളൂ എങ്കിലും ടെലിവിഷൻ പരിപാടികളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായിരുന്നു അദ്ദേഹം. വളരെ ആകസ്മികമായാണ് സുധിയുടെ മരണം. വാഹനാപകടത്തിലൂടെ അദ്ദേഹം മരണപ്പെടുകയായിരുന്നു.
അദ്ദേഹത്തിന്റെ മരണശേഷം ജീവിതം വഴിമുട്ടിയ കുടുംബത്തിന് സ്വന്തമായി വീടെന്ന സുധിയുടെ സ്വപ്നത്തിനൊപ്പം കൂടെ നിന്ന് ചില സംഘടനകൾ ചേർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചുനൽകി. വീട്ടിലെ എല്ലാ ഉപകരണങ്ങളും സുമനസുകൾ നൽകിയതാണ്
എന്നാൽ സുധിയുടെ മരണശേഷം വലിയരീതിയിലുള്ള സൈബർ ആക്രമണമാണ് ഭാര്യ രേണു നേരിടുന്നത്. വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചാലും,നല്ല വസ്ത്രമണിഞ്ഞാലും ചിരിച്ചാലും പലരും രേണുവിനെ വിമർശിച്ചുവന്നു. സുധിയുടെ രണ്ടാം ഭാര്യയാണ് രേണു. ആദ്യബന്ധത്തിലെ കുട്ടിയെ രേണു ശ്രദ്ധിക്കുന്നില്ല എന്ന തരത്തിൽ വരെ വിമർശനങ്ങൾ വന്നിരുന്നു. ഇതിനിടെ രേണുവിന്റെ വിവാഹത്തിനെ കുറിച്ചുള്ള ചർച്ചകളും വന്നിരുന്നു.
ഇപ്പോഴിതാ രേണുവിന്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് സുധിയുടെ മൂത്ത മകൻ രേണുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ഇനിയൊരു വിവാഹത്തിലേക്ക് കടക്കണോ വേണ്ടയോ എന്നുള്ളത് അമ്മയുടെ ഇഷ്ടമാണ്. അതിനെപ്പറ്റി ഒരു അഭിപ്രായവും പറയില്ലെന്നായിരുന്നു സുധിയുടെ മകൻ പറഞ്ഞത്.
‘അമ്മയുടെ ഇഷ്ടം പോലെ ജീവിച്ചോളൂ’ എന്നാണ് കവൻ എപ്പോഴും പറയാറുള്ളതെന്ന് രേണുവും കൂട്ടിച്ചേർത്തു. ‘ഞങ്ങൾ തമ്മിൽ എന്തോ സംസാരിക്കുന്നതിനിടെയാണ് കിച്ചു ഇതിനേ പറ്റി സംസാരിച്ചത്. അത്തരം കാര്യങ്ങളെ കുറിച്ച് അവന് ഒരു തരത്തിലുള്ള അഭിപ്രായവും ഇല്ലെന്നും രേണു വ്യക്തമാക്കി.