കൊച്ചി: കോവിഡ് 19 ഭീഷണി ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്കും പൊതു പരിപാടികള്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍. കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 14 ആയതോടെയാണു സര്‍ക്കാര്‍ നടപടി.
പരിപാടികള്‍ക്കു മൈക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കില്ല. സ്കൂളുകള്‍ക്കു നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താനും സര്‍ക്കാര്‍ കളക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ത്രിതല പരിശോധനകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര ടെര്‍മിനല്‍ വഴി എത്തുന്ന യാത്രക്കാരെയും ചൊവ്വാഴ്ച മുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News