കൊവിഡ് മരണത്തില്‍ ചൈനയെ മറികടന്ന് സ്‌പെയിന്‍ രണ്ടാം സ്ഥാനത്ത്
മാഡ്രിഡ്: കൊവിഡ് മരണ നിരക്കില്‍ ചൈനയെ മറികടന്ന് സ്‌പെയിന്‍ രണ്ടാം സ്ഥാനത്തെത്തി. ഏഴായിരത്തോളം പേര്‍ മരിച്ച ഇറ്റലിയാണ് ഒന്നാം സ്ഥാനത്ത്. 24 മണിക്കൂറിനിടെ സ്‌പെയിനില്‍ 738 പേരാണു മരിച്ചത്. ആകെ മരണം 3,647 ആയി. കൊറോണ മരണം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ 3281 പേരാണു മരിച്ചത്. സ്‌പെയിനില്‍ 49,515 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
തലേദിവസത്തെ അപേക്ഷിച്ച് സ്‌പെയിനില്‍ മരണനിരക്കില്‍ 27ശതമാനം വര്‍ധനയുണ്ടായി. ഉപപ്രധാനമന്ത്രി കാര്‍മെന്‍ കാല്‍വോയ്ക്കും കൊറോണ സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് കാല്‍വോയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. കാല്‍വോയുടെ പരിശോധനഫലം പോസിറ്റീവാണെന്ന് സര്‍ക്കാരാണ് അറിയിച്ചത്.
ഇയാഴ്ച സ്ഥിതിഗതികള്‍ ഏറെ വഷളാമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഏപ്രില്‍ 11 വരെ സ്‌പെയിനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരി ക്കുകാണ്. എന്നാല്‍ 5,367 പേര്‍ രോഗമുക്തി നേടിയത് ആശ്വാസം നല്‍കുന്നതാണ്. ഇറ്റലിയില്‍ ബുധനാഴ്ച മാത്രം 683 പേര്‍ മരിച്ചു. ഇതോടെ കൊറോണ ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 7,503 ആയി. ഇതുവരെ രാജ്യത്ത് 74,386 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.