home bannerKeralaNews
സംസ്ഥാനത്ത് സമൂഹവ്യാപനത്തിന് സാധ്യത; വിദഗ്ധ സമിതി റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപന സാധ്യതയെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്. വിദഗ്ധ സമിതി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു നേരിട്ടു കൈമാറി.
മൂന്നു ഘട്ടങ്ങളിലായി ഉറവിടമറിയാത്ത മുപ്പതോളം രോഗബാധിതര്‍ സംസ്ഥാനത്തുണ്ടെന്നും സമൂഹവ്യാപന സാധ്യതയാണ് ഇതു കാണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യപ്രവര്‍ത്തകരിലും പൊതുജന സമ്പര്‍ക്കമുള്ളവരിലും പരിശോധനകള്‍ വര്‍ധിപ്പിച്ചാലേ യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരികയുള്ളുവെന്നും സമിതി നിര്‍ദേശിച്ചു.
ഒരു മാസത്തിനുളളില്‍ മൂവായിരത്തോളം പേര്‍ക്ക് രോഗം ബാധിച്ചേക്കാമെന്നാണ് സര്‍ക്കാര്‍ നിഗമനം. 14 ആരോഗ്യ പ്രവര്‍ത്തകരടക്കം 57 പേര്‍ക്ക് 19 ദിവസത്തിനുള്ളില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതിനെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News