KeralaNews

കൊച്ചിയില്‍ നിന്ന് രാജ്യം വിടാന്‍ കൊറോണ ബാധിതന്റെ ശ്രമം; 270 യാത്രക്കാരെ നെടുമ്പാശേരിയില്‍ വിമാനത്തില്‍ നിന്ന് ഇറക്കി

കൊച്ചി: കൊച്ചിയില്‍ നിന്നു രാജ്യം വിടാന്‍ ശ്രമിച്ച കൊറോണ രോഗബാധിതനായ യൂറോപ്യന്‍ സ്വദേശി ഉള്‍പ്പെടെ 270 യാത്രക്കാരെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി. കൊറോണ ബാധിതന്‍ അടക്കം 19 പേരാണ് നെടുമ്പാശേരിയില്‍ നിന്ന് ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചത്. വിദേശ സംഘത്തെ കൊച്ചിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിമാനയാത്രക്കാരെ പരിശോധനയ്ക്ക് വിധേയനാക്കും.

ബ്രിട്ടീഷ് സ്വദേശിയായ കൊവിഡ് ബാധിതനാണ് കൊച്ചിയില്‍ നിന്നു ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ഇവര്‍ മാര്‍ച്ച് രണ്ടിനാണ് സംസ്ഥാനത്തെത്തിയത്. ഏഴാം തീയതി ഇയാളും സംഘവും മൂന്നാറിലെത്തി. മൂന്നാര്‍ ടീ കൗണ്ടിയിലാണ് ഇയാളും സംഘവും അവധിക്കാലം ചെലവഴിക്കാനെത്തിയത്. ഇറ്റലി-ദോഹ-കൊളംബോ വഴിയാണ് ഇയാള്‍ സംസ്ഥാനത്തെത്തിയത്.

പത്താം തീയതി മുതല്‍ ഇയാള്‍ ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് മൂന്നാര്‍ പോലീസ് പറഞ്ഞു. ആദ്യ ടെസ്റ്റ് കൊവിഡ് നെഗിറ്റീവ് ആയിരുന്നെങ്കിലും രണ്ടാം ടെസ്റ്റ് ഫലം വരെ പുറത്തുപോകരുതെന്നായിരുന്നു നിര്‍ദേശം നല്‍കിയത്. രണ്ടാം ടെസ്റ്റിലാണ് ബ്രിട്ടീഷ് പൗരന്‍ കൊവിഡ് പോസ്റ്റീവ് ആണെന്ന് തെളിഞ്ഞത്.

ഇതിനിടെ പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നിരീക്ഷണത്തില്‍ നിന്നു പുറത്തുചാടി ഇയാള്‍ നെടുമ്പാശ്ശേരി വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button