ന്യൂഡല്‍ഹി: പാചക വാതക വിലയില്‍ വന്‍ വര്‍ധന. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകള്‍ക്കാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. 14.2 കിലോയുള്ള സിലിണ്ടറിന് 146 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു സിലിണ്ടറിന് 850 രൂപ 50 പൈസയായി.
വില വര്‍ധന പ്രാബല്യത്തില്‍ വന്നതായാണ് പെട്രോളിയം കമ്പനികളുടെ അറിയിപ്പ്. സാധാരണ എല്ലാ മാസവും ആദ്യമാണ് വില പുതുക്കുന്നത്. അതേ സമയം, സബ്സിഡി ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടുന്ന വില ബാങ്ക് അക്കൗണ്ട് വഴി തിരികെ നല്‍കും. സബ്സിഡി ഇല്ലാത്തവരാകും മുഴുവന്‍ തുക നല്‍കേണ്ടി വരിക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News