KeralaNews

ശശി തരൂരിന്‍റെ പെരുന്ന സന്ദർശനത്തെ ചൊല്ലി എൻഎസ്എസിൽ തർക്കം, രജിസ്ട്രാർ പിഎൻ സുരേഷ് രാജിവെച്ചു

പെരുന്ന:ശശി തരൂരിന്‍റെ  പെരുന്ന സന്ദർശനത്തെ ചൊല്ലി എൻഎസ്എസിൽ തർക്കം. രജിസ്ട്രാർ പിഎൻ സുരേഷ് രാജിവെച്ചു. സുരേഷിനെ പിൻഗാമിയാക്കാൻ ജനറൽ സെക്രട്ടറി സുകുമാരൻ നായർ ശ്രമിക്കുന്നുവെന്ന ആക്ഷേപം എതിർചേരി ഉന്നയിച്ചിരുന്നു. തരൂരിൻറെ സന്ദർശനത്തിനും ചുക്കാൻ പിടിച്ചത് സുരേഷാണെന്ന രീതിയിലും പ്രചാരണം ഉയർന്നിരുന്നു.

തരൂരും സുകുമാരൻ നായരും സുരേഷും ചടങ്ങിൽ നിൽക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. വിമർശനങ്ങളെ നേരിടാൻ സുകുമാരൻ നായർ തന്നെ രാജിയാവശ്യപ്പെട്ടെന്നാണ് സൂചന. രജിസ്ട്രാറുടെ ചുമതല നിലവിൽ ജനറൽ സെക്രട്ടറി തന്നെ വഹിക്കും.

അതിനിടെ യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷമായ കടന്നാക്രമണം  നടത്തിയും ,ശശി തരൂരിനെ പ്രശംസയാൽ മൂടിയും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്ത്. പ്രധാനമന്ത്രിയാകാൻ വരെ യോഗ്യനായ വ്യക്തിയാണ് ശശി തരൂർ എന്ന് സുകുമാരൻ നായരെന്ന്  ഇംഗ്ലീഷ് പത്രത്തിന്  നൽകിയ അഭിമുഖത്തിൽ  അദ്ദേഹം പറഞ്ഞു.

ചെന്നിത്തലയെ ഉയർത്തി കാണിച്ചതാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ വീഴ്ചക്ക് കാരണം. സമുദായത്തെ തള്ളിപ്പറഞ്ഞ നേതാവാണ് വി ഡി സതീശൻ. തരൂരിനെ എൻ എസ് എസ് പരിപാടിക്ക് വിളിച്ചതിൽ  നായര്‍മാരായ മറ്റ് കോണ്‍ഗ്രസുകാര്‍ക്ക് വിഷമം ഉണ്ടായിട്ടുണ്ട്.  അത് അവരുടെ അല്‍പ്പത്തരം ആണെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗം സുരേഷിന്‍റെ കാര്യത്തിൽ കർശന നിലപാടാണ് മുന്നോട്ടുവെച്ചത്. രണ്ടു ഓപ്ഷനുകളാണ് സുരേഷിന് മുന്നിൽ വച്ചത്. ഒന്നുകിൽ രാജി വച്ച് പുറത്തു പോകണം. അല്ലെങ്കിഷൽ പുറത്താക്കുമെന്നും അറിയിച്ചു. ഇതേത്തുടർന്ന് സുരേഷ് രാജി വയ്ക്കുകയായിരുന്നു. കൗൺസിൽ യോഗം ചേർന്നാണ് എൻഎസ്എസിന്റെ വിഷയങ്ങളിൽ അന്തിമ തീരുമാനമെടുക്കുന്നത്. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ, കലഞ്ഞൂർ മധു, ഹരികുമാർ കോയിക്കൽ, അഡ്വ. സംഗീത് കുമാർ എന്നിവരാണ് കൗൺസിൽ അംഗങ്ങൾ.

ആറന്മുള വാസ്തു വിദ്യാഗുരുകുലം ചെയർമാൻ, കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലർ ഇൻ ചാർജ് എന്നീ നിലകളിലാണ് സുരേഷ് പ്രശസ്തനായത്. യുഡിഎഫ് മന്ത്രിസഭയിൽ ജി. കാർത്തിയേകൻ സാംസ്‌കാരിക മന്ത്രിയായിരിക്കുമ്പോഴാണ് സുരേഷ് വാസ്തുവിദ്യാഗുരുകുലം ചെയർമാനായത്. അതിനുശേഷമാണ് കലാമണ്ഡലം കൽപിത സർവകലശാല വൈസ് ചാൻസലർ ഇൻ-ചാർജ് സ്ഥാനത്തേക്ക് വരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker