CrimeKeralaNews

കോൺ​ഗ്രസ് നേതാവിന്റെ കൊലപാതകം; രണ്ടു ബന്ധുക്കൾ കസ്റ്റഡിയിൽ, ആശുപത്രിയിൽ സംഘർഷം

തിരുവനന്തപുരം: മാറനെല്ലൂരിൽ പ്രാദേശിക കോൺഗ്രസ് നേതാവിനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെ കേസിൽ രണ്ടു പേര്‍ കസ്റ്റഡിയില്‍. ഡെവിഡ് രാജ്, സാം രാജ് എന്നിവരാണ് കസ്റ്റഡിയിലായത്. പ്രാദേശിക കോൺഗ്രസ് നേതാവ് സാം ജെ വത്സലമാണ് കൊല്ലപ്പെട്ടത്.

സാം ജെ വത്സലത്തിന്റെ മൃതദേഹമുളള ആശുപത്രിയിൽ കോൺ​ഗ്രസ് പ്രവർത്തരും പൊലീസും തമ്മിൽ വാക്ക് തർക്കമുണ്ടായി. രാഷ്ട്രീയ വൈര്യാ​ഗ്യമാണ് കൊലപാതകത്തിന് പിന്നിൽ. പ്രതികളെയൊന്നും റിമാൻഡ് ചെയ്തിട്ടില്ല. പൊലീസ് പ്രതികളുടെ മൊഴി എടുത്തിട്ടില്ല. 

പ്രതികളിൽ ഒരു സ്ത്രീ കൂടിയുണ്ട്. മൃതദേഹവുമായി കാഞ്ഞീരംകുളം പൊലീസ് സ്റ്റേഷൻ ഉപരോധിയ്ക്കും. അഞ്ച് പ്രതികളേയും റിമാൻഡ് ചെയ്യണം.കാഞ്ഞിരംകുളം പൊലീസ് സ്ഥലത്ത് എത്താതെ തങ്ങൾ പിരിഞ്ഞുപോവില്ലെന്നും കോൺ​ഗ്രസ് പ്രവർത്തകരും ഇയാളുടെ സുഹൃത്തുക്കളും പറഞ്ഞു.

വെട്ടിക്കൊലപ്പെടുത്തിയതാണ് സാം ജെ വത്സലത്തെ. പക്ഷേ ഇവിടെ കൊടുത്തിട്ടുളളത് ആക്സിഡന്റ് പറ്റിയെന്നാണ്. മരിച്ചിട്ട് അഞ്ച് മണിക്കൂറായി. പൊലീസ് പ്രതികളിൽ നിന്ന് പണം കൈപറ്റിയിട്ടുണ്ട്. അവർ പണക്കാരയത് കൊണ്ടാണ് റിമാൻഡ് ചെയ്യാത്തതെന്നും മുഴുവൻ പേരെയും അറസ്റ്റ് ചെയ്യാതെ ആശുപത്രിയിൽ നിന്ന് പിരിഞ്ഞുപോവില്ലെന്നും സാം ജെ വത്സലത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞു.

ശനിയാഴ്ച മാറനല്ലൂർ നെല്ലിമൂട്ടിലാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് സാമിന് അടിയേറ്റത്. ബന്ധു വീട്ടിലേക്ക് പോയ സാമിനെ ബന്ധുക്കൾ കമ്പിപ്പാരകൊണ്ട് തലക്ക് അടിക്കുകയായിരുന്നു. അഞ്ച് പേർ ചേർന്നാണ് അക്രമിച്ചതെന്ന് സാമിനൊപ്പം ഉണ്ടായിരുന്ന ശ്രീജിത്ത് എന്നയാൾ പറഞ്ഞിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിച്ചു. കര്‍ഷക കോണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു സാം ജെ വത്സലം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button