KeralaNews

ആൻറണിയുടെ വീട്ടിൽ എത്ര ബി.ജെ.പിക്കാർ? കോൺഗ്രസിൽ അമർഷം പുകയുന്നു

തിരുവനന്തപുരം: അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് എലിസബത്ത് ആന്‍റണി നടത്തിയ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അണികള്‍ക്കും അമര്‍ശം. പരസ്യ പ്രതികരണത്തിന് ആരും തയ്യാറല്ലെങ്കിലും . സമൂഹ മാധ്യമങ്ങലില്‍ ചിലര്‍ എതിര്‍പ്പ് പങ്ക് വച്ചു.

പാര്‍ട്ടിക്ക് നാണക്കേടായെന്നാണ് വിലയിരുത്തല്‍.മികച്ച അവസരം തേടിയാണ് പാര്‍ട്ടി വിട്ടതെന്നും തന്‍റെ അറിവോടെയായിരുന്നു അതെന്നും എലിസബത്ത് വ്യക്തമാക്കിയിരുന്നു.അനില്‍ സ്വതന്ത്ര തീരുമാനമെടുക്കാന്‍ കെല്‍പ്പുള്ള വ്യക്തിയാമെന്നും ബിജെപിയിലേക്ക് പോയത് വ്യക്തിപരമായ തീരുമാനമായിരുന്നു എന്നാണ് എകെ ആന്‍റണി നേരത്തേ പ്രതികരിച്ചിരുന്നത്.

അനില്‍ ബിജെപിയിലേക്ക് പോയത് തന്‍റെ അറിവോടെയാണെന്നും ബിജെപിയോടുള്ള തന്‍റെ അറപ്പും വെറുപ്പും മാറിയെന്നുമുള്ള എലിസബത്തിന്‍റെ  സാക്ഷ്യം പറച്ചില്‍ പുറത്ത് വന്നതോടെ, ആന്‍റണിയുടെ വീട്ടില്‍ എത്രി ബിജെപിക്കാരുണ്ട് എന്ന ചോദ്യമാണ് ഉയരുന്നത്.എകെ ആന്‍റണിയുടെ രാഷ്ട്രീയ ആദര്‍ശത്തെ ഇല്ലാതാക്കുന്ന പ്രതികരണമാണ് എലിസബത്ത് നടത്തിയതെന്ന വിമര്‍ശനമാണ് ഉയരുന്നത്.

രാജു പി.നായരുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:

പറയാതെ നിർവാഹമില്ല. രാഷ്ട്രീയ മൂല്യവും ധാർമികതയും ഇല്ലാത്ത മകന് സ്വന്തം അസ്തിത്വം വിറ്റും വർഗീയതയോടു സമരസപ്പെട്ട് അവസരങ്ങൾ തേടി പോവാം. അതൊക്കെ അവസരവാദികളുടെ വ്യക്തിപരമായ കാര്യമാണ്. അതിനു കൃപാസനത്തിൽ സാക്ഷ്യം പറയുകയും, അവസരവാദവും അധാർമികവും നന്ദികേടും ഈ പ്രസ്ഥാനത്തോടും ആ കുടുംബത്തോടും കാണിച്ചതിന് ദൈവവിശ്വാസിയല്ലാത്ത എ.കെ. ആന്റണിയെ ചേർത്ത് പറയുന്നതും ഒക്കെ ശുദ്ധ വിവരക്കേടാണ്. ഇനി അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് പൊറുക്കാൻ കഴിയാത്ത തെറ്റുമാണ്. മകൻ ഈ പാർട്ടിയെ വഞ്ചിച്ചതൊന്നും ഒരു തരിമ്പു പോലും പ്രസ്ഥാനത്തെ ബാധിച്ചിട്ടില്ല, ഭാര്യ ഇനി അത് ആന്റണിക്ക് ചാർത്തിക്കൊടുത്ത് ആ മനുഷ്യനെ കൂടി ഇല്ലാതെയാക്കരുത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker