29.5 C
Kottayam
Monday, May 6, 2024

പതിനഞ്ചു വയസുമുതല്‍ പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭം ധരിക്കാം, പിന്നെ എന്തിനാണ് വിവാഹപ്രായം ഉയര്‍ത്തുന്നത്; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്

Must read

മുംബൈ: പതിനഞ്ചാം വയസുമുതല്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യുല്‍പ്പാദനശേഷിയുണ്ടെന്നിരിക്കെ വിവാഹപ്രായം എന്തുകൊണ്ട് 18ല്‍ നിന്നും 21ലേക്ക് ഉയര്‍ത്തണമെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ്. മുന്‍ പിഡബ്ല്യുഡി മന്ത്രിയും കമല്‍നാഥിന്റെ വിശ്വസ്തനുമായ സജ്ജന്‍ സിംഗ് വെര്‍മയാണ് വിവാദ പ്രസ്താവന നടത്തിയത്.

എന്നാല്‍ സജ്ജന്‍ സിംഗിന്റെ പ്രസ്താവനയെ ന്യായീകരിക്കാനാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. ഇത് തന്റെ കണ്ടെത്തലല്ല. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് അനുസരിച്ച്, 15 വയസുള്ളപ്പോള്‍ കുട്ടികളെ പ്രസവിക്കാന്‍ പെണ്‍കുട്ടികള്‍ അനുയോജ്യരാണ്. കുറഞ്ഞത് 18 വയസ് പ്രായമുള്ള ഒരു പെണ്‍കുട്ടിയെ വിവാഹത്തിന് പക്വതയുള്ളവരായി കണക്കാക്കുന്നു. 18വയസായ പെണ്‍കുട്ടികള്‍ അവരുടെ അമ്മായിയമ്മയുടെ വീട്ടില്‍ സന്തോഷത്തോടെ ജീവിക്കണമെന്നും വെര്‍മ കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും സജ്ജന്‍ സിംഗ് വിമര്‍ശിച്ചു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍നിന്ന് 21ലേക്ക് ഉയര്‍ത്തണമെന്ന് ആവശ്യപ്പെടാന്‍ ശിവരാജ് സിംഗ് ചൗഹാന്‍ ശാസ്ത്രജ്ഞനോ വിദഗ്ധ ഡോക്ടറോ ആണോയെന്നും സജ്ജന്‍ സിംഗ് ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week