News

യോഗ ചെയ്യുന്നതിനിടെ വീണ് പരുക്കേറ്റ് മുന്‍ കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് ആശുപത്രിയില്‍

മംഗളൂരു: യോഗ ചെയ്യുന്നതിനിടെ വീണു പരുക്കേറ്റ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഡോ. ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് ആശുപത്രിയില്‍. യോഗയ്ക്കിടെ വീണ് തലയ്ക്ക് ഗുരുതര പരുക്കേറ്റ ഇദ്ദേഹം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 80 കാരനായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അത്യാഹിത വിഭാഗത്തിലാണ്.

ഞായറാഴ്ച രാവിലെ യോഗ ചെയ്യുന്നതിനിടെയായിരുന്നു അപകടം. നിലതെറ്റിയ അദ്ദേഹം തലയിടിച്ച് വീഴുകയായിരുന്നു. പറയത്തക്ക പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നതിനാല്‍ അദ്ദേഹം വീഴ്ച അവഗണിച്ചു.

വൈകിട്ട് പതിവായി നടത്തുന്ന വൈദ്യ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. രാത്രിയോടെ അദ്ദേഹം അബോധാവസ്ഥയിലായി. ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button