News
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൊവിഡ് ബാധിച്ച് മരിച്ചു; വിജയിച്ചാല്‍ ഉപതെരഞ്ഞെടുപ്പ്
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൊവിഡ് ബാധിച്ച് മരിച്ചു. ശ്രീവില്ലിപുത്തൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച പി.എസ്.ഡബ്ല്യു മാധവറാവുവാണ് മരിച്ചത്.
കഴിഞ്ഞ മാസമാണ് രോഗബാധിതനായത്. വോട്ടെടുപ്പിന് ശേഷം മരിച്ചതിനാല്‍ റീപോളിങ് ഉണ്ടാവുകയില്ല. വിരുതുനഗര്‍ ജില്ലയിലെ മണ്ഡലത്തില്‍ നിന്ന് ഇദ്ദേഹം വിജയിച്ചാല്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും. തമിഴ്നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി സഞ്ജയ് ദത്ത് റാവുവിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
കേരളത്തോടൊപ്പം ഏപ്രില്‍ ആറിനാണ് തമിഴ്നാട്ടിലും വോട്ടെടുപ്പ് നടന്നത്. 38 ജില്ലകളില്‍ നിന്നായി 234 അസംബ്ലി സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News