KeralaNews

കോഴിക്കോട് കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം; 400 പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കുറ്റിച്ചിറയിലുണ്ടായ സംഘര്‍ഷത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും സംഘര്‍ഷമുണ്ടാക്കിയതിനും കണ്ടാലറിയാവുന്ന 400 പേര്‍ക്കെതിരെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് കുറ്റിച്ചിറയില്‍ കൊട്ടിക്കലാശത്തിനെത്തിയ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. റാലികള്‍ ഒരുമിച്ചെത്തിയതോടെ ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ ആദ്യം ഉന്തും തള്ളുമുണ്ടായി. പിന്നീട് ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker