KeralaNews

ഇരുചക്ര വാഹനത്തിൽ കുട്ടിക്ക് ഇളവ്; റോഡ് ക്യാമറയിൽ പിഴ 20 മുതൽ

തിരുവനന്തപുരം : എ.ഐ ക്യാമറകളിലൂടെ നിയമലംഘകരെ കണ്ടെത്തി പിഴ ഈടാക്കുന്നത്‌ നേരത്തേ നിശ്ചയിച്ചതു പോലെ ഈമാസം 20നു തന്നെ ആരംഭിക്കും. ബോധവൽക്കരണത്തിനായി 19 വരെ പിഴ ഈടാക്കില്ല. 

പദ്ധതി കഴിഞ്ഞ 20നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. തുടക്കത്തിൽ ഓരോ ദിവസവും നാലര ലക്ഷത്തോളം നിയമലംഘനങ്ങൾ ക്യാമറകൾ കണ്ടെത്തി സെർവറിൽ എത്തിച്ചു. എന്നാൽ, ഇതു ക്രമേണ കുറയുകയാണ്. 

ഇന്നലെ 2.65 ലക്ഷം നിയമലംഘനങ്ങളാണ് 726 ക്യാമറകളിലൂടെ കണ്ടെത്തിയത്. വാഹനയുടമകൾ ക്യാമറയുണ്ടെന്ന ബോധ്യത്തിൽ നിയമം പാലിച്ചു തുടങ്ങിയെന്നാണ് മോട്ടർ വാഹനവകുപ്പിന്റെ വിലയിരുത്തൽ.

ഇരുചക്ര വാഹനത്തിൽ മൂന്നാമനായി 12 വയസ്സിൽ താഴെയുള്ള കുട്ടിയാണു യാത്ര ചെയ്യുന്നതെങ്കിൽ‌ പിഴയിൽനിന്ന് ഒഴിവാക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ 10ന് ഉന്നതതലയോഗം മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ ചേരും. പിഴയിൽനിന്നു കുട്ടികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിക്കാനാണ് നേരത്തേ ആലോചിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker