KeralaNews

കൊവിഡ് അവലോകന യോഗത്തിലെ വിവരങ്ങള്‍ ചോരുന്നതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി; താക്കീത് നല്‍കി

തിരുവന്തപുരം: കൊവിഡ് അവലോകന യോഗത്തിലെ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തകള്‍ ചോര്‍ത്തുന്നതിനെതിരെ മുഖ്യമന്ത്രി യോഗത്തില്‍ താക്കീത് നല്‍കുകയും ചെയ്തു.

വാര്‍ത്താസമ്മേളനത്തിലൂടെയോ വാര്‍ത്താക്കുറിപ്പിലൂടെയോ വിവരങ്ങള്‍ അറിയിക്കും മുമ്പേ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഓഗസ്റ്റ് 7 ലെ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ഇക്കാര്യത്തിലുള്ള അതൃപ്തി പ്രകടിപ്പിച്ചു. യോഗത്തിന്റെ മിനിറ്റ്‌സില്‍ ചീഫ് സെക്രട്ടറി വി പി ജോയ് ഇത് വ്യക്തമാക്കിയിട്ടുണ്ട്.

യോഗത്തില്‍ ഉയര്‍ന്നു വരുന്ന നിര്‍ദേശങ്ങള്‍ തീരുമാനം ആകുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ തീരുമാനമായി ചാനലുകളില്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്ന് മിനിറ്റ്‌സില്‍ പറയുന്നു. ഇത് ആവര്‍ത്തിക്കാന്‍ പാടില്ല. മിനിറ്റ്‌സ് അവസാനിക്കുന്നത് ഈ താക്കീതോടെയാണ്. ഇതേ യോഗമാണ് ലോക്ക് ഡൗണ്‍ ഇളവില്‍ തീരുമാനമെടുത്തത്.

വാക്‌സിന്‍ കുത്തിവച്ചവര്‍ക്ക് പത്തനംതിട്ടയില്‍ രോഗ ബാധയുണ്ടാകുന്നതു സംബന്ധിച്ച് തെറ്റായ വാര്‍ത്തവന്ന കാര്യം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇത്തരം രോഗബാധിതര്‍ ഒരു ശതമാനമേയുള്ളുവെന്നായിരുന്നു പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചത്. ഓഗസ്റ്റ് 15 നു മുമ്പ് വയോജനങ്ങള്‍ക്കെല്ലാം വാക്‌സിന്‍ നല്‍കാന്‍ ഇതേ യോഗം തീരുമാനമെടുത്തിരുന്നു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിചിരിന്നു. യഥാര്‍ത്ഥ വസ്തുത അറിയാവുന്നവര്‍ തന്നെയാണ് കുപ്രചാരണക്കിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎം മുഖവാരികയായ ചിന്തയിലെ ലേഖനത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള മാതൃക തെറ്റാണെന്നാണ് ആരോപണം. അങ്ങനെയെങ്കില്‍ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടത് എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ ജനങ്ങളുടെ സഹകരണം അട്ടിമറിക്കാനാണ് നീക്കം നടക്കുന്നത്. കേരളത്തില്‍ ഓക്‌സിജന്‍ ലഭിക്കാതെ ആരും മരിച്ചിട്ടില്ല. സെറോ പ്രിവലെന്‍സ് സര്‍വേകളില്‍ ഏറ്റവും കുറവ് രോഗബാധ കേരളത്തിലാണ്. സംസ്ഥാനത്തിന്റെ കഴിവിലും ഉപരിയായി പ്രവര്‍ത്തിച്ചത് വീഴ്ചയെങ്കില്‍ അതില്‍ അഭിമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker