തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിനെ മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കെ.എൻ ബാലഗോപാലിൽ പ്രീതി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ബാലഗോപാൽ മന്ത്രിസ്ഥാനത്ത് തുടരുന്നതിൽ അപ്രീതിയെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയായണ് മുഖ്യമന്ത്രി ധനമന്ത്രിയെ മാറ്റില്ലെന്ന മറുപടി നൽകിയത്.
ഗവർണർ രാഷ്ട്രീയം പ്രവർത്തിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഇപ്പോൾ ഗവർണർ ഇത്തരത്തിൽ ഒരു നിലപാട് എടുത്തിരിക്കുന്നത്. നേരത്തെ സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാർ രാജിവെക്കണമെന്ന് ചൂണ്ടിക്കാട്ടി ഗവർണർ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ധനമന്ത്രിയിൽ പ്രീതി നഷ്ടപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുന്നത്.