മദ്യലഹരിയില്‍ കിടപ്പറ രംഗങ്ങള്‍ പരസ്യമാക്കി ഫുഡ്‌ബോള്‍ താരം! പിന്നീട് സംഭവിച്ചത്
കാമറൂണ്‍ ഫുഡ്‌ബോള്‍ താരം ക്ലിന്റണ്‍ ജേ മദ്യലഹരിയില്‍ സ്വന്തം കിടപ്പറ ദൃശ്യങ്ങള്‍ പരസ്യമാക്കി. ഡൈനാമോ മോസ്‌കോയുടെ പുതിയ കരാര്‍ ലഭിച്ചതിന്റെ സന്തോഷത്തിന്റെ ആഘോഷത്തിമിര്‍പ്പില്‍ ആയിരുന്ന താരം നന്നായി മദ്യപിച്ചിരുന്നു.
തന്റെ കരാര്‍ വാര്‍ത്ത വായിക്കാനായി ഗൂഗിള്‍ തുറന്ന താരത്തിന് അബദ്ധം പിണയുകയായിരുന്നു. ക്ലിന്റണ്‍ ജേ ഗൂഗിളിന് പകരം തുറന്നത് സ്നാപ്പ് ചാറ്റ് ലൈവ്. പിന്നീട് മദ്യലഹരിയില്‍ തന്റെ കിടപ്പറ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെക്കുകയായിരുന്നു. മദ്യലഹരി വിട്ടതോടെ അബദ്ധം പറ്റിയെന്ന് താരത്തിന് മനസിലായി. എന്നാല്‍ അപ്പോഴേക്കും അജ്ഞാതയായ സ്ത്രീയുമൊത്തുള്ള താരത്തിന്റെ വിഡിയോ വൈറലായി കഴിഞ്ഞിരിന്നു.
വീഡിയോ പിന്‍വലിച്ചെങ്കിലും നിരവധിപേര്‍ കണ്ടിരുന്നു. താന്‍ മദ്യലഹരിയിലായിരുന്നുവെന്നും ഇത് അബദ്ധത്തില്‍ സംഭവിച്ചുപോയതാണെന്നും ക്ലിന്റണ്‍ ജേ പിന്നീട് പ്രതികരിച്ചു.