EntertainmentKeralaNews

14നിറത്തിലുള്ള പൊടിമണ്ണുകൾ, മോദിയുടെ മൺചിത്രവുമായി ബിനു ശിവൻ

 

കരുനാഗപ്പള്ളി : ഇന്ത്യൻ പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ ചിത്രം മണ്ണിൽ നിർണ്ണിച്ചു ശ്രേധേയനായി കരുനാഗപ്പള്ളി ഇടക്കുളങ്ങര മഠത്തിൽ വടക്കതിൽ സ്വദേശി ബിനു ശിവൻ. പതിനാലു നിറത്തിലുള്ള പൊടിമണ്ണുകൾ ഉപയോഗിച്ച് നാല് ദിവസം കൊണ്ടാണ് ബിനു മോദിയുടെ ചിത്രം പൂർത്തിയാക്കിയത്. നരച്ച താടിയും കണ്ണടയും വസ്ത്രങ്ങളും മുഖവും തുടങ്ങി ചിത്രത്തിന്റെ എല്ലാഭാഗങ്ങളും മണ്ണ് ഉപയോഗിച്ചാണ് നിർണ്ണയിച്ചത്. ഒന്നരയടി നീളത്തിലും ഒരടി വീതിയുമാണ് ചിത്രത്തിനുള്ളത് .നരേന്ദ്ര മോദിയോടുള്ള സ്നേഹമാണ് ഇങ്ങനെയൊരു ചിത്രം നിർമ്മിക്കാൻ ബിനുവിന് പ്രജോദനമായതെന്നു ബിനു ശിവൻ പറഞ്ഞു, മാതാ അമൃതാന്ദമയിയുടെ അറുപതാം ജന്മദിനത്തിനായിരുന്നു ബിനു ആദ്യമായി മൺചിത്രം നിർമ്മിച്ചത് ഇരുകയ്യും ഉയർത്തി ഭക്തരെ വണങ്ങുന്ന ചിത്രം അമൃതാനന്ദമയിക്ക് ജന്മദിനസമ്മാനമായി നൽകുകയും ചെയ്തു. കുട്ടിക്കാലം മുതൽ ചിത്ര രചനയിൽ അഗ്രഗണ്യനായ ബിനു ഇതിനോടകം ആയിരക്കണക്കിന് ചിത്രങ്ങൾ വരച്ചിട്ടുണ്ട്. വാഹനങ്ങളുടെ ചിത്രരചനയിൽ തന്റെതായ കഴിവ് തെളിയിച്ച ബിനു.കല്ലേലിഭാഗം കോട്ടവീട്ടിൽ ജങ്ഷനിൽ ആർട് വർക്ക് സ്ഥാപനവും നടത്തുന്നു.പ്രളയത്തിൽ നിന്നും കേരളത്തെ രക്ഷിക്കുവാൻ വരുന്ന ഹെലികോപ്റ്റർ അടങ്ങുന്ന മൺചിത്രമായിരുന്നു മൺചിത്രങ്ങളിൽ രണ്ടാമത്തേത് ഇത് കല്ലേലിഭാഗത്തെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കായിരുന്നു നിർമ്മിച്ചത്. ഓട്ടോ ഡ്രൈവറായ ശിവന്റെയും ഉഷാദേവിയുടെയും രണ്ടു മക്കളിൽ ഇളയവനാണ് മുപ്പത്തിയൊന്നു കാരനായ ബിനു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button