തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ ഫെബ്രുവരി 21 മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 1മുതല്‍ 12വരെയുള്ള ക്ലാസുകളില്‍ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി ക്ലാസുകള്‍ നടത്തും. സ്‌കൂള്‍ സമയം രാവിലെ മുതല്‍ വൈകുന്നേരം വരെ അതാത് സ്‌കൂളുകളുടെ സാധാരണ ടൈം ടേബിള്‍ അനുസരിച്ച് ക്രമീകരിക്കേണ്ടതാണ്. നാളെ മുതല്‍ 1 മുതല്‍ 9വരെയുള്ള കുട്ടികള്‍ക്ക് ഉച്ചവരെ ക്ലാസുകളുണ്ടാകും.
10,12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ഫെബ്രുവരി 28നകം പൂര്‍ത്തീകരിക്കേണ്ട രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇതിന് ശേഷം റിവിഷന്‍ പ്രവര്‍ത്തനങ്ങളിലേക്കും കടക്കണം. ഇതിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തി വ്യക്തമാക്കും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതു അവധി ദിനങ്ങള്‍ ഒഴിച്ച് എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും.
എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററികളുടെ മോഡല്‍ പരീക്ഷ മാര്‍ച്ച് 16 മുതല്‍ ആരംഭിക്കും. ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും. 1 മുതല്‍ 9വരെയുള്ള ക്ലാസുകളില്‍ വാര്‍ഷിക പരീക്ഷ നടത്തും.1 മുതല്‍ 9വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിക്ടേഴ്സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസ് ഉച്ചയ്ക്ക് ശേഷം നടത്തും. 21-ാം തീയതി മുതല്‍ ടൈം ടേബിള്‍ പുനക്രമീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.