ബെവ്‌കോ ഔട്ട്ലെറ്റില്‍ ജീവനുക്കാരനുമായി തര്‍ക്കം … യുവാവിന് കുത്തേറ്റു
തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റില്‍ ജീവനുക്കാരനുമായി തര്‍ക്കം . യുവാവിന് കുത്തേറ്റു. ബെവ്കോ ഔട്ട് ലെറ്റില്‍ മദ്യം വാങ്ങാനെത്തിയ ആളും ജീവനക്കാരനും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിന് വെട്ടേറ്റു. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. തര്‍ക്കം പരിഹരിക്കാനെത്തിയ വെടിവച്ചാന്‍കോവില്‍ സ്വദേശി കിരണിനാണ് വെട്ടേറ്റത്.
മദ്യം വാങ്ങാനെത്തിയ വില്‍പ്പനക്കാരന്‍ ക്യൂ തെറ്റിച്ച് മുന്നില്‍ കയറി. ഇത് ജീവനക്കാരന്‍ വിലക്കി. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. തര്‍ക്കം പരിഹരിക്കുന്നതിനായി എത്തിയ കിരണിനെ ബാഗില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് പ്രതി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴുത്തിലും കയ്യിലുമാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടു.
ഇയാള്‍ രക്ഷപെട്ട ഓട്ടോറിക്ഷ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബാലരാമപുരം പ്രദേശങ്ങളില്‍ കത്തി വില്‍പ്പന നടത്തുന്നയാളാണ് പ്രതിയെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.