CrimeKeralaNews

ജില്ലാ ജഡ്ജിക്കെതിരെപരാതിയുമായി സര്‍ക്കിള്‍ ഇന്‍സ്പെക്ടർ,അഭിഭാഷകനെതിരെ കേസ് എടുത്തതിന് ത വിളിച്ചുവരുത്തി അധിക്ഷേപിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലാ ജഡ്ജിക്കെതിരെ(District judge) പരാതിയുമായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍(Circle Inspector). കോഴിക്കോട് ജില്ലാ ജഡ്ജി പി. രാഗിണിക്കെതിരെ ടൗൺ സിഐ(town ci) അനിതകുമാരിയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക്(city police commissioner) പരാതി നല്‍കിയത്. ജില്ലാ കോടതിയിലെ(District Court) അഭിഭാഷകനെതിരെ കേസ് എടുത്തതിന് തന്നെ വിളിച്ചുവരുത്തി അധിക്ഷേപിച്ചെന്നാണ് പരാതി. പരാതിയെക്കുറിച്ച് അന്വേഷണമാരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്ജ് പറഞ്ഞു. 

മോഷണക്കേസ് പ്രതിയെ കോടതി വളപ്പില്‍ വച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പൊലീസ് സംഘത്തെ തടഞ്ഞതിനാണ് കോഴിക്കോട് കോടതിയിലെ അഭിഭാഷകനും ബാര്‍ അസോസിയേഷന്‍ നേതാവുമായ പിവി മോഹന്‍ലാലിനെതിരെ ബുധനാഴ്ച ടൗണ്‍ പൊലീസ് കേസെടുത്തത്. സംഭവത്തെത്തുടര്‍ന്ന് ബാർ അസോസിയേഷന്‍ ജില്ലാ ജഡ്ജിയെ പ്രതിഷേധമറിയിച്ചു. പിന്നാലെയാണ് ടൗണ്‍ സിഐ അനിതകുമാരിയെ ജഡ്ജി പി. രാഗിണി വിളിച്ചുവരുത്തിയത്. 

ജഡ്ജി തന്നെ അധിക്ഷേപിക്കുകയും കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തെന്നാണ് അനിത കുമാരിയുടെ പരാതി. അഭിഭാഷകനെതിരെ റിപ്പോർട്ട് നല്‍കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടതായും അനിതകുമാരി സിറ്റി പോലീസ് കമ്മീഷണർക്ക് നല്‍കിയ പരാതിയിലുണ്ട്. പരാതി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞു. അതേസമയം ടൗൺ സിഐക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് കോഴിക്കോട് ബാർ അസോസിയേഷന്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker