CrimeNationalNews

ചോക്‌സി കുടുങ്ങിയത് കാമുകിയുമൊത്തുള്ള യാത്രയ്ക്കിടെ; ഇന്ത്യന്‍ വിമാനം ഡൊമിനിക്കില്‍

സെയ്ന്റ് ജോൺസ്: ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട ഇന്ത്യൻ രത്നവ്യാപാരി മെഹുൽ ചോക്സി ഡൊമിനിക്കിൽ പിടിയിലായത് കാമുകിക്കൊപ്പം. ‘റൊമാന്റിക് ട്രിപ്പ്’ പോകുന്നതിനിടെയാണ് ചോക്സി പിടിക്കപ്പെട്ടതെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ പറഞ്ഞു.

‘മെഹുൽ ചോക്സിക്ക് ഒരു തെറ്റുപറ്റി, കാമുകിക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ ഡൊമിനിക്കിൽ വെച്ച് പിടിക്കപ്പെട്ടു. ഇനി അദ്ദേഹത്തെ ഞങ്ങൾക്ക് ഇന്ത്യയിലേക്ക് നാടുകടത്താം’ ഗാസ്റ്റൺ ബ്രൗൺ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

2017ൽ ബാങ്ക് തട്ടിപ്പു പുറത്തുവന്നതിനുപിന്നാലെ കരീബിയൻ ദ്വീപുരാജ്യമായ ആന്റിഗ്വയിലേക്ക് കടന്ന ചോക്സി, അവിടത്തെ പൗരത്വം സ്വന്തമാക്കിയിരുന്നു. ഇവിടെ നിന്ന് ക്യൂബയിലേക്ക് കടക്കുന്നതിനിടെയാണ് ഡൊമിനിക്കിൽ പിടിക്കപ്പെട്ടതെന്നായിരുന്നു ആദ്യ റിപ്പോർട്ട്.

നിലവിൽ ഡൊമിനിക്കയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ(സി.ഐ.ഡി) കസ്റ്റഡിയിലുള്ള അദ്ദേഹത്തെ ആന്റിഗ്വ പോലീസിനു കൈമാറാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ കൈമാറ്റം തടഞ്ഞ് കോടതി വിധിയുണ്ടായിരുന്നു.

അദ്ദേഹത്തെ തട്ടികൊണ്ടുപോയതാണെന്നും ക്രൂരമായി മർദനമേറ്റെന്നുമാണ് ചോക്സിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.ഇതിനിടെ ചോക്സിയെ കസ്റ്റഡിയിലെടുക്കാൻ ഇന്ത്യയിൽ നിന്നുള്ള ഉദ്യോസ്ഥർ ഡൊമിനിക്കിൽ എത്തിയിട്ടുണ്ടെന്ന് ഗാസ്റ്റൺ ബ്രൗൺ പറഞ്ഞത്. ഇന്ത്യയിലേക്ക് ചോക്സിയെ നാടുകടത്തുന്നതിനാവശ്യമായ രേഖകൾ ഡൊമിനിക്കൻ അധികൃതർ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ ചോക്സിയെ കൊണ്ടുവരാൻ സ്വകാര്യ വിമാനവുമായിട്ടാണ് ഇന്ത്യൻ അന്വേഷണ സംഘം കരീബിയൻ ദ്വീപ് രാജ്യമായ ഡൊമിനിക്കിൽ എത്തിയിട്ടുള്ളത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button