25.8 C
Kottayam
Thursday, November 21, 2024

തലച്ചോറിലെ ചിന്തകള്‍ കമ്പ്യൂട്ടറില്‍;മനുഷ്യമസ്തിഷ്കത്തിൽ ചിപ്പ് ഘടിപ്പിച്ചു,ആദ്യഘട്ടം വിജയം

Must read

സാന്‍ഫ്രാന്‍സിസ്‌കോ:ന്യൂറാലിങ്കിന്റെ ചിപ്പ് ഒടുവിൽ വിജയകരമായി മനുഷ്യന്റെ തലച്ചോറിൽ ഘടിപ്പിച്ചു. ഏറെ പരീക്ഷണങ്ങൾക്ക് ശേഷമാണ് എലോൺ മസ്കിന്റെ ന്യൂറാലിങ്ക് കമ്പനിയുടെ ചിപ്പ് ആദ്യമായി മനുഷ്യന്റെ തലച്ചോറിൽ ഘടിപ്പിച്ചിരിക്കുന്നത്. ചിപ്പ് ഘടിപ്പിച്ച രോഗി സുഖം പ്രാപിച്ചു വരികയാണെന്ന് മസ്ക് അറിയിച്ചു.

പുറത്തുവരുന്ന ആദ്യത്തെ ഫലങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്ന് മസ്ക് അറിയിച്ചു. തലയോട്ടിയുടെ ചെറിയൊരു ഭാഗം നീക്കം ചെയ്ത് അതിലൂടെ ചെറിയ കമ്പ്യൂട്ടർ ചിപ്പ് ഘടിപ്പിച്ചാണ് പ്രവർത്തിപ്പിക്കുന്നത്. തലച്ചോറും കമ്പ്യൂട്ടറുമായി ലിങ്ക് ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. ഈ സംവിധാനത്തിനു ഭാവിയിൽ പല ഉദ്ദേശലക്ഷ്യങ്ങളും, ഉണ്ടെങ്കിലും ന്യൂറാലിങ്കിന്റെ തുടക്ക ഘട്ടം, ശരീരം തളർന്നു പോയവർക്കും, കാഴ്ചശക്തിയില്ലാത്തവർക്കുമൊക്കെ തുണയാകുമോ എന്നറിയാനുള്ള ശ്രമമാണ് നടക്കുന്നത്. 

നിലവിൽ പന്നികളിലും കുരങ്ങുകളിലുമാണ് ടെസ്റ്റ് നടത്തിയത്. മനുഷ്യന്റെ  തലച്ചോറും മൈക്രോചിപ്പും തമ്മിൽ ബന്ധിപ്പിച്ച് രോഗാവസ്ഥകളെ മറികടക്കാൻ സഹായിക്കുമോ എന്നറിയാനാണ്  ശ്രമം. ഒരാളുടെ തലച്ചോറിൽ സൃഷ്ടിക്കപ്പെടുന്ന സിഗ്നലുകൾ ന്യൂറാലിങ്ക് വഴി വ്യാഖ്യാനിച്ച് ആ വിവരം തലച്ചോറിനു വെളിയിലുള്ള ഉപകരണങ്ങളിലേക്ക് ബ്ലൂടൂത്ത് ഉപയോഗിച്ചു കണക്ട് ചെയ്യുകയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. അങ്ങനെ സ്വന്തം ചിന്ത മാത്രം ഉപയോഗിച്ച് ഒരു കംപ്യൂട്ടർ കേഴ്‌സർ (cursor) അല്ലെങ്കിൽ കീബോഡ് നിയന്ത്രിക്കാനാകുമോ എന്നറിയാനും ഈ പരീക്ഷണത്തിലൂടെ ശ്രമം നടക്കുന്നുണ്ട്.

ജൂലൈ 2016ൽ കാലിഫോർണിയയിൽ മെഡിക്കൽ ഗവേഷണത്തിനായി രജിസ്റ്റർ ചെയ്തതാണ് ന്യൂറോലിങ്ക് കമ്പനി. ഇതിന്റെ ഫണ്ടിങ് മുഴുവൻ മസ്‌കിന്റെതാണ്. തുടക്കത്തിൽ അമ്യോട്രോഫിക് ലാറ്ററൽ സ്‌കെലറോസിസ് (എഎൽഎസ്) പോലെയുള്ള കടുത്ത പ്രശ്‌നം തലച്ചോറിനെ ബാധിച്ചിരിക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശമാണ് ഉള്ളത്.

ചിന്തകളെപ്പോലും അപ്‌ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും വരെ ശേഷി ആർജ്ജിച്ചേക്കുമെന്നു കരുതുന്ന ‘ന്യൂറൽ ലെയ്‌സ്’ ടെക്‌നോളജി അടക്കമാണ് പുതിയ ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫെയ്‌സിന്റെ സാധ്യതയായി കാണുന്നത്. മനുഷ്യരുടെ ചരിത്രത്തിൽ തന്നെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന പരീക്ഷണമാണിതെന്നും ഒരുവിഭാ​ഗം ആശങ്കയുയർത്തുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഇലക്ട്രിക് സ്കൂട്ടർ സ്റ്റോറിലെ തീപിടിത്തം: ഉടമയും മാനേജരും അറസ്റ്റിൽ, അപകടം ബാറ്ററി ചാർജ് ചെയ്യുമ്പോഴെന്ന് സംശയം

ബെംഗളൂരു: ഇലക്ട്രിക് സ്‌കൂട്ടർ ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ സ്റ്റോർ ഉടമയെയും മാനേജരെയും പൊലീസ് അറസ്റ്റ് ചെയ്തു. 26കാരിയായ അക്കൗണ്ടന്‍റ് വെന്തുമരിച്ചതിന് പിന്നാലെയാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ബാറ്ററി ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട്...

സന്ദീപിനൊപ്പം ഒരാളെങ്കിലും വന്നോ? പിന്നെന്ത് കാര്യം; തുറന്നടിച്ച് കോൺ​ഗ്രസ് നേതാവ് വി.എസ് വിജയരാഘവൻ

പാലക്കാട്: സന്ദീപ് വാര്യരുടെ കോൺ​ഗ്രസ് പ്രവേശത്തിനെതിരേ തുറന്നടിച്ച് പാലക്കാട്ടെ മുതിർന്ന കോൺ​ഗ്രസ് നേതാവ് വി.എസ്.വിജയരാഘവൻ. സന്ദീപിന്റെ വരവ് ബി.ജെ.പിക്ക് ​ഗുണമായെന്നും അദ്ദേഹത്തെ സ്വീകരിച്ചത് അനവസരത്തിലാണെന്നും വിജയരാഘവൻ പറഞ്ഞു. 'ഞാൻ 25 വർഷം ഡി.സി.സി...

രാജിവെക്കില്ല, ഇതിന് മുകളിലും കോടതിയുണ്ടെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: ഹൈക്കോടതിയുടെ ഉത്തരവ് പരിശോധിച്ച് നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി സജി ചെറിയാൻ. ധാർമികപരമായ ഒരു പ്രശ്നവുമില്ല. പോലീസ് അന്വേഷിച്ചു. കീഴ്‌ക്കോടതിആ റിപ്പോർട്ടിനെ സാധൂകരിക്കുന്ന തീരുമാനമെടുത്തു. അതിന് ശേഷമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട്...

ഭരണഘടനാ വിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാന് തിരിച്ചടി, പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട് അം​ഗീകരിച്ച മജിസ്ട്രേറ്റ് റിപ്പോർട്ടും ഹൈക്കോടതി തള്ളി. കേസിൽ പുനരന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു....

സൗരോ‍ർജ കരാർ നേടാൻ കൈക്കൂലി; ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ വഞ്ചനക്കേസ്

ന്യൂയോർക് : ആഗോള കോടീശ്വരൻ ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ തട്ടിപ്പിനും വഞ്ചനക്കും കേസ്. 20 വർഷത്തിനുള്ളിൽ 2 ബില്യൺഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ്ജ വിതരണകരാറുകൾ നേടാൻ കൈക്കൂലി ഇടപാടുകൾ നടത്തിയെന്നും ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയിൽ നിക്ഷേപത്തട്ടിപ്പ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.