Home-bannerKeralaNews
മീനനക്കം എന്നു കരുതി വെള്ളത്തിലേക്ക് നോക്കി, യുവാക്കൾ കണ്ടത് കുഞ്ഞി കൈകൾ, ആലപ്പുഴയിൽ നിന്നും അപൂർവ്വമായ ഒരു രക്ഷപ്പെടൽ കഥ
മുഹമ്മ: വെള്ളത്തില്‍ അനക്കംകണ്ട് മീനെന്നുകരുതിയാണ് ബാലുവും സുനിലും ആ കുളത്തിലേക്ക് നോക്കിയത്.അനക്കമുണ്ടാക്കിയ മീനെ പിടിക്കാനിറങ്ങിയ അവര്‍ പക്ഷെ, കണ്ടത് ഒരു കുഞ്ഞിക്കൈയനക്കം. ഉടൻ തന്നെ ഇവർ അതിര്‍ത്തിവേലി പൊളിച്ച് കുളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. സഫിന ഫാത്തിമയെന്ന രണ്ടേകാല്‍ വയസ്സുകാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താൻ ഈ പ്രവൃത്തി ഉപകരിച്ചു.
മൂന്ന് മക്കളുള്ള ദമ്പതിമാരുടെ ഇരട്ടകളില്‍ ഒരാളാണ് അപകടത്തില്‍പ്പെട്ടത്.മണ്ണഞ്ചേരി കാവുങ്കല്‍ രണ്ടാംവാര്‍ഡ് വടക്കേ തൈയില്‍ നിഷാദിന്റെയും ആലപ്പുഴ അസിസ്റ്റന്‍റ്് എക്സൈസ് കമ്മിഷണര്‍ ഓഫീസിലെ വനിത സിവില്‍ എക്സൈസ് ഓഫീസര്‍ സൗമിലയുടെയും മകളാണ് സഫിന ഫാത്തിമ. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ സഹോദരങ്ങളോടൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News