23 C
Kottayam
Wednesday, December 4, 2024

പതിനേഴുകാരനുമായി ലൈംഗിക ബന്ധം; തിരുവനന്തപുരത്ത് ബന്ധുവായ 45കാരിക്കെതിരെ കേസെടുത്തു

Must read

തിരുവനന്തപുരം: പതിനേഴുകാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 45കാരിയായ ബന്ധുവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. തിരുവനന്തപുരം പൊഴിയൂരിലാണ് സംഭവം. രണ്ടുവര്‍ഷത്തോളം കുട്ടിയെ ഇവര്‍ പീഡിപ്പിച്ച് വരുകയായിരിന്നു. ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പീഡനവിവരം പുറത്താകുന്നത്. കുട്ടിയുടെ അമ്മയുടെ ബന്ധുവാണ് ഈ സ്ത്രീ രണ്ട് വര്‍ഷമായി പീഡനം തുടരുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് കുട്ടി ഇവരുടെ വീട്ടില്‍ അവധിക്കാലത്ത് വിരുന്നിന് പോയ സമയത്താണ് ബന്ധം ആരംഭിക്കുന്നത്.

പിന്നീട് ക്ലാസ് ഒഴിവാക്കി 17കാരന്‍ ഇവരുടെ വീട്ടില്‍ താമസിക്കാന്‍ തുടങ്ങി. ഇവരുടെ വീട്ടില്‍നിന്ന് സ്‌കൂളില്‍ പോകാമെന്ന കുട്ടിയുടെ ആവശ്യം മാതാപിതാക്കള്‍ നിരാകരിച്ചതോടെ 17കാരന്റെ സ്വഭാവത്തില്‍ വ്യത്യാസം വന്നു തുടങ്ങി. നിസാര കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടുകയും ടി.വി എറിഞ്ഞുടക്കുയും ചെയ്തു. ഒരിക്കല്‍ അച്ഛനെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു. പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ സമീപിച്ചത്. 17കാരനെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കി. കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പോക്‌സോ പ്രകാരം 3,4,5 വകുപ്പുകള്‍ സ്ത്രീക്കെതിരെ ചുമത്തിയതായി പൊഴിയൂര്‍ പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വാറ്റുകേസ് പ്രതിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും മൊബൈല്‍ഫോണും മോഷ്ടിച്ചു,എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; കുടുങ്ങിയതിങ്ങനെ

കൊല്ലം: ചിതറയിൽ വാറ്റ് കേസ് പ്രതിയുടെ വീട്ടിൽ കവർച്ച നടന്ന കേസിൽ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ചടയമംഗലത്തെ സിവിൽ എക്സൈസ് ഓഫീസർ ഷൈജുവാണ് പൊലീസിൻ്റെ പിടിയിലായത്. ചിതറ മാങ്കോട് സ്വദേശി അൻസാരിയുടെ വീട്ടിൽ...

ഏഴുപേര്‍ യാത്ര ചെയ്യേണ്ട വാഹനത്തില്‍ 11 പേര്‍,റോഡില്‍ വെള്ളം വെളിച്ചക്കുറവ്;ആലപ്പുഴ വാഹനാപകടത്തിന്റെ കാരണങ്ങളിങ്ങനെ

ആലപ്പുഴ : കളർകോട് അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട് നല്‍കി. അപകടത്തിന് നാല് പ്രധാന കാരണങ്ങളാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കാണ് ആലപ്പുഴ ആര്‍ടിഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മഴമൂലം...

ആലപ്പുഴ അപകടം: പോലീസ് കേസെടുത്തു,കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ പ്രതി

ആലപ്പുഴ: കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആര്‍. അലക്ഷ്യമായി വാഹനം ഓടിച്ചെന്നു കാട്ടിയാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രാഥമിക വിവരങ്ങള്‍...

തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷ അജിത തങ്കപ്പനെ അയോഗ്യയാക്കി

കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭാ മുൻ ചെയർപേഴ്സൺ അജിത തങ്കപ്പനെ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യയാക്കി. നിലവിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ അജിത കഴിഞ്ഞ മൂന്ന് മാസമായി യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ല. മൂന്ന് മാസത്തിലധികം...

ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസ്;നടപടി സിപിഎം വിട്ട് ബിജെപിയിലേക്ക് പോയതിന് പിന്നാലെ

ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസ്. കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തത്. ഭാര്യ മിനിസ നൽകിയ പരാതിയിലാണ് നടപടി. സിപിഎം കായംകുളം ഏരിയ...

Popular this week