കോട്ടയം:വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് കോട്ടയം ജില്ലയിലെ 12 പോലീസ് ഉദ്യോഗസ്ഥർ അർഹരായി. സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് അവരുടെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ കേരളാ മുഖ്യമന്ത്രി നൽകുന്ന പുരസ്കാരമാണ് പോലീസ് മെഡൽ.
വർഗീസ് ടി.എം (ഡി.വൈ.എസ്.പി ക്രൈം ബ്രാഞ്ച് കോട്ടയം), സന്തോഷ് കുമാർ കെ (എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം), മണിലാൽ എം.ആർ (എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം), ദിലീപ് വർമ്മ. വി (എസ്.സി.പി.ഓ കോട്ടയം വെസ്റ്റ് പി.എസ്), ജോമി കെ വർഗീസ് (എസ്.സി.പി.ഓ മേലുകാവ് പി.എസ്), രമാ വേലായുധൻ (എ.എസ്.ഐ മേലുകാവ് പി.എസ്), സന്തോഷ് എൻ.എൻ (എ.എസ്.ഐ മേലുകാവ് പി.എസ്),
സെബാസ്റ്റ്യൻ വി.എ (എ.എസ്.ഐ കറുകച്ചാൽ പി.എസ്), സുശീലൻ പി.ആർ (എസ്.ഐ തലയോലപ്പറമ്പ് പി.എസ്), ജോസ് എ.വി (എസ്.സി.പി.ഓ കുറവിലങ്ങാട് പി.എസ്), ബിനോയ് എം.സി (എസ്.സി.പി.ഓ സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം) ) അസിയ ടി.എ ( എ.എസ്ഐ. വാകത്താനം ) എന്നിവരാണ് മുഖ്യമന്ത്രിയുടെ മെഡലിന് അർഹരായത്. മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ച ജില്ലയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അഭിനന്ദിച്ചു.