തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്ഭവൻ വാർത്ത സമ്മേളനം രാജ്യത്ത് അസാധാരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ സാധാരണ നിന്ന് പറയുന്നത് ഇരുന്നു പറഞ്ഞു. സർക്കാർ-ഗവർണർ ആശയ വിനിമയത്തിന് നിയത മാർഗം ഉണ്ട്. വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാം.
അതിനു പകരം ഗവർണർ പരസ്യ നിലപാട് എടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭ തീരുമാനം അനുസരിച്ച് ഗവർണർ പ്രവർത്തിക്കണമെന്ന് എന്ന് ഭരണഘടന പറയുന്നു. ഷംസെർ സിംഗ് കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മന്ത്രി സഭ തീരുമാനം നിരസിക്കാൻ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് കോടതി വിധി പറഞ്ഞിരുന്നു. സർക്കാരിയ കമ്മീഷനും ഗവര്‍ണര്‍ സജീവ രാഷ്ട്രീയത്തിൽ ഇടപെടാത്ത ആൾ ആകണം എന്ന് പറയുന്നു. കേന്ദ്ര ഏജന്‍റ് പോലെ പല ഇടത്തും ഗവര്‍ണര്‍ പെരുമാറുന്നു. വാർത്ത സമ്മേളനത്തിൽ ആര്‍എസ്എസിനെയാണ് പ്രശംസിച്ചത് . ആര്‍എസ്എസിന് സ്നേഹം വാരിക്കോരി നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.