25.4 C
Kottayam
Sunday, May 19, 2024

ആരോഗ്യവും ശാന്തിയും ഉറപ്പാക്കാന്‍ യോഗയ്ക്ക് കഴിയുമെന്ന് മുഖ്യമന്ത്രി

Must read

തിരുവനന്തപുരം: യോഗ ശാസ്ത്രീയമാണെന്നും ആരോഗ്യവും ശാന്തിയും ഉറപ്പ് വരുത്താന്‍ അതിന് കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആത്മീയത, മതം എന്നിവയുമായി ബന്ധപ്പെടുത്തി യോഗയെ കാണേണ്ടതില്ല. മതത്തിന്റെ കള്ളിയില്‍ കണ്ടാല്‍ വലിയൊരു വിഭാഗത്തിന് ഇതിന്റെ ഗുണഫലം നഷ്ടമാകുമെന്നും അന്താരാഷ്ട്ര യോഗ ദിനാചരണ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ലോകം മുഴുവന്‍ കോവിഡിനെതിരെ പോരാടുമ്പോള്‍ യോഗയ്ക്കുള്ള പ്രാധാന്യം വര്‍ധിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരിന്നു. മഹാമാരി മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു പൊതുപരിപാടി പോലും സംഘടിപ്പിച്ചിട്ടില്ലെങ്കിലും യോഗയോടുള്ള താത്പര്യത്തില്‍ ഒട്ടും കുറവു വന്നിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തില്‍ വീഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ന് ലോകം മുഴുവന്‍ കൊവിഡ് മഹാമാരിയ്‌ക്കെതിരെ പോരാടുമ്പോള്‍ യോഗ ഒരു പ്രതീക്ഷയുടെ കിരണമായി മാറിയിരിക്കുകയാണ്. ചികിത്സയ്ക്കു പുറമെ ശാരീരിക സൗഖ്യത്തിനാണ് ഇന്ന് വൈദ്യശാസ്ത്രവും മുന്‍ഗണന കൊടുക്കുന്നതെന്നും മോദി പറഞ്ഞു. ‘സൗഖ്യത്തിനായി യോഗ’ ഇതാണ് ഇത്തവണത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ തീം. ലോകത്തെ എല്ലാ രാജ്യങ്ങളും പ്രദേശങ്ങളും ജനങ്ങളും ആരോഗ്യവാന്മാരായിരിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

ഡോക്ടര്‍മാര്‍ പോലും രോഗികളെ ചികിത്സിക്കാനുള്ള ആയുധമാക്കി യോഗയെ ഉപയോഗിക്കുകയാണ്. യോഗ ശ്വസനസംവിധാനത്തെ ശക്തിപ്പെടുത്തുന്നതായി അന്താരാഷ്ട്ര വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week