Chicago shooting:ചിക്കാഗോ വെടിവയ്പ്പ്:6 മരണം, 24 പേർക്ക് പരുക്ക്
ചിക്കാഗോ: അമേരിക്ക 246ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പുലരിയിലേക്ക് അഭിമാനത്തോടെ ഉണര്‍ന്നെണീറ്റെങ്കിലും രാജ്യമെമ്ബാടും ഭീതി വിതച്ച് ചിക്കാഗോയിലെ ആക്രമണം.
ചിക്കാഗോയിലെ ഹൈലന്റ് പാര്‍ക്കില്‍ സ്വാതന്ത്ര്യ ദിന പരേഡിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രാദേശിക സമയം പത്തരയോടെയാണ് അജ്ഞാതന്‍ പരേഡിന് നേരെ വെടിയുതിര്‍ത്തത്. 20 തവണ വെടിയൊച്ച കേട്ടുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ആക്രമണത്തില്‍ വെടിയേറ്റ് വീണ നിരവധി പേരെ ഇവിടെ നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വെടിവെപ്പുണ്ടായ ഉടന്‍ ജനം പരിഭ്രാന്തരായി ഓടി. അക്രമി പരേഡ് നടന്ന ഗ്രൗണ്ടിന് സമീപത്തെ ഏതോ കെട്ടിടത്തിന് മുകളില്‍ നിന്ന് വെടിവെച്ചെന്നാണ് പ്രാഥമിക നിഗമനം.
ഇതാരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഹൈലന്റ് പാര്‍ക്ക് നഗരത്തിന് അയല്‍പ്രദേശങ്ങളില്‍ പരേഡ് നിര്‍ത്തിവെച്ചു. എത്ര പേര്‍ മരിച്ചെന്നോ എത്ര പേര്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നുവെന്നോ കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സ്ഥലത്ത് പൊലീസ് കര്‍ശന സുരക്ഷയൊരുക്കി. അക്രമിക്കായി തെരച്ചില്‍ തുടങ്ങി.