EntertainmentKeralaNews

മക്കളെ ചുംബിയ്ക്കുന്ന ചിത്രങ്ങൾ വിവാദത്തിൽ, വിശദീകരണവുമായി നടി രംഗത്ത്

മുംബൈ:സോഷ്യല്‍ മീഡിയയിലൂടെ കുടുംബത്തിന്‍റെ വിശേഷങ്ങള്‍ പതിവായി പങ്കുവയ്ക്കുന്നവര്‍ ഏറെയാണ്. സെലിബ്രിറ്റികളും ഇക്കൂട്ടത്തില്‍ വരും. പല താരങ്ങളും തങ്ങളുടെ ജീവിതപങ്കാളിയെയോ മാതാപിതാക്കളെയോ മക്കളെയോ കുറിച്ച്  എഴുതുകയും ചിത്രങ്ങള്‍ പങ്കുവയ്ക്കുകയുമെല്ലാം ചെയ്യാറുണ്ട്.

സെലിബ്രിറ്റികളാകുമ്പോള്‍ അവര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളോ കുറിപ്പുകളോ കൂടുതല്‍ പേരിലേക്ക് പെട്ടെന്ന് എത്താറുണ്ട്. ചിലപ്പോഴെങ്കിലും ഇവയില്‍ പലതും വിവാദത്തിലാവുകയോ, ചര്‍ച്ച ചെയ്യപ്പെടുകയോ, പരിഹസിക്കപ്പെടുകയോ, വിമര്‍ശിക്കപ്പെടുകയോ ചെയ്യാറുമുണ്ട്.

അത്തരത്തില്‍ ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ് നടി ഛവി മിത്തല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചില ചിത്രങ്ങള്‍. തന്‍റെ കുട്ടികളെ ചുംബിക്കുന്നതിന്‍റെ ചിത്രങ്ങള്‍ ഛവി പങ്കുവച്ചതോടെയാണ് കമന്‍റുകളിലൂടെ ഒരു സംഘം ഇവര്‍ക്കെതിരെ തിരിഞ്ഞത്. 

കുട്ടികളെ ഇങ്ങനെ ചുണ്ടില്‍ ഉമ്മ വയ്ക്കരുത്, അത്തരം ചിത്രങ്ങള്‍ പരസ്യമാക്കരുത്, ഇവയെല്ലാം തന്നെ മോശം പ്രവണതയാണ് എന്ന രീതിയിലാണ് കമന്‍റുകള്‍ വന്നിരുന്നത്. ഇതിന് പിന്നാലെ തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തിന് മറുപടി നല്‍കുകയാണ് ഛവി. 

ഒരമ്മ തന്‍റെ കുട്ടികളെ സ്നേഹിക്കുന്ന വിധത്തില്‍ വരെ അഭിപ്രായഭിന്നതകളുണ്ടാകുന്നവര്‍ ഉണ്ട് എന്നത് അതിശയകരമാണെന്ന് തുറന്നുപറഞ്ഞ ഛവി താൻ മക്കളെ ചുംബിക്കുന്ന കൂടുതല്‍ ചിത്രങ്ങളും ഒപ്പം പങ്കുവച്ചു. 

‘എന്നെ പരിഹസിച്ചും മറ്റും കമന്‍റുകള്‍ വന്നപ്പോള്‍ എന്നെ പിന്തുണച്ചവരെല്ലാം മനുഷ്യത്വത്തെയും സ്നേഹത്തെയുമാണ് പിന്തുണച്ചത്. എനിക്ക് എന്‍റെ മക്കളോടുള്ള സ്നേഹത്തിന് എങ്ങനെയാണ് അതിരുകള്‍ വയ്ക്കേണ്ടത് എന്നറിയില്ല. ഞാനവരെ സ്നേഹിക്കാനും അത് പ്രകടിപ്പിക്കാനുമാണ് പരിശീലിപ്പിക്കുന്നത്. അവരത് പരിശീലിക്കുന്നു. മറ്റുള്ളവരെ- പ്രത്യേകിച്ച് സ്നേഹിക്കുന്നവരെ വേദനിപ്പിക്കാതിരിക്കാനാണ് ഞാൻ ആകെ അവരെ പഠിപ്പിക്കുന്നത്…’- ഛവി എഴുതുന്നു.

https://www.instagram.com/p/Cpy6ALBI3Gq/?utm_source=ig_web_copy_link

പ്രമുഖരടക്കം നിരവധി പേര്‍ ഛവിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ ശ്രദ്ധിക്കേണ്ടെന്നും അമ്മമാര്‍ക്ക് മക്കളോടുള്ള സ്നേഹവും അതിന്‍റെ ആവിഷ്കാരവും വിലയിരുത്താനോ മാര്‍ക്കിടാനോ ആര്‍ക്കും അവകാശമില്ലെന്നും ഇവര്‍ പറയുന്നു. 

കഴിഞ്ഞ വര്‍ഷം തനിക്ക് സ്തനാര്‍ബുദം ബാധിച്ചുവെന്നും താൻ ചികിത്സയെ നേരിടാനുള്ള തയ്യാറെടുപ്പിലാണെന്നും ഛവി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. സ്ത്രീകള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിനായി സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട് താൻ അനുഭവിച്ച കാര്യങ്ങളെല്ലാം ഛവി തുറന്ന് പങ്കുവച്ചിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker