
മലപ്പുറം: ഫിറോസ് കുന്നംപറമ്പിലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇഡിക്കും പരാതി നല്‍കിയതായി മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഞ്ചേരി ആലുങ്കലില്‍ 25 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാനായി സ്വരൂപിച്ച തുക വിനിയോഗിച്ചതിന്റെ കണക്കുകള്‍ പുറത്തുവിടണമെന്നും ആര്‍ക്കൊക്കെയാണ് വീട് നല്‍കിയതെന്ന് വെളിപ്പെടുത്തണമെന്നും മുസ്തഫ ആവശ്യപ്പെട്ടു.
വീടുവയ്ക്കാന്‍ ആവശ്യമായ സ്ഥലം സൗജന്യമായാണ് ലഭിച്ചത്. വീടിനായി പലരും പല സാധനങ്ങളും സംഭാവനയും നല്‍കി. വീടുകളുടെ നിര്‍മാണത്തിന് മഞ്ചേരി കനറാ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിരുന്നു. ആറുമാസം മുമ്ബ് എടുത്ത അക്കൗണ്ട് സ്റ്റേറ്റ്‌മെന്റില്‍ 1.01 കോടി രൂപ വന്നതായി അറിഞ്ഞു.
ഇപ്പോഴും ഈ അക്കൗണ്ട് ക്ലോസ് ചെയ്തിട്ടില്ല. ഫിറോസ് കുന്നംപറമ്ബിലിന്റെയും ഒപ്പമുള്ളവരുടെയും പേരില്‍ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നും മുസ്തഫ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.