News
ഇന്ത്യയില്‍ വില കുറഞ്ഞ കൊവിഡ് വാക്‌സിന്‍ വരുന്നൂ; രണ്ട് ഡോസിന് 500 രൂപ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വില കുറഞ്ഞ കൊവിഡ് വാക്‌സിനെത്തുന്നു. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കൊവിഡ് വാക്‌സിനാവാന്‍ ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്‌സാണ് ഒരുങ്ങുന്നത്.
അംഗീകാരം ലഭിക്കുന്നതിന് മുമ്പ് തന്നെ വാക്‌സിന്റെ 30 കോടി ഡോസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്കും കൂടി 500 രൂപയാണ് വില. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്.
വൈകാതെ ഇതിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, 400 രൂപയില്‍ താഴെയായിരിക്കും കോര്‍ബേവാക്‌സിന്റെ വിലയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഏതാനം മാസങ്ങള്‍ക്കുള്ളില്‍ വാക്‌സിന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News