EntertainmentKeralaNews

ഹിറ്റായി മാലിക്കിലെ ആദ്യ ഗാനം- ‘തീരമേ ദൂരമേ’ മനോഹരമാക്കി ചിത്ര

കൊച്ചി:ഫഹദ് ഫാസിലിന്‍റെ ബിഗ് ബജറ്റ് ചിത്രം മാലിക്കിലെ ആദ്യ ഗാനം സൂപ്പർ ഹിറ്റ്.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനം പാടിയിരിക്കുന്നത്
കെ.എസ്.ചിത്രയും സൂരജ് സന്തോഷും ചേർന്നാണ് . അൻവർ അലിയുടെ വരികൾക്ക്
സുഷിൻ ശ്യാമിന്‍റേതാണ് സംഗീതം.
ഫഹദും നിമിഷ സജയനും തമ്മിലുള്ള പ്രണയരംഗങ്ങളാണ്
ഗാനത്തിലുള്ളത്.

ആമസോൺ പ്രൈമിൽ ഈ മാസം 15ന് ആണ് മാലിക് റിലീസ് ചെയ്യുന്നത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണനും ഫഹദ് ഫാസിലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.ചിത്രത്തിന്‍റെ ട്രെയിലറും ചർച്ചയായിരുന്നു. സുലൈമാൻ മാലിക് എന്ന കഥാപാത്രമായാണ്
ഫഹദ് ഫാസിൽ എത്തുന്നത്. അയാളുടെ ജീവിതത്തിന്റെയും താമസിക്കുന്ന തുറയുടെയും
വിവിധ കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. സുലൈമാന്‍റെ 20 വയസ്സു മുതൽ 55 വയസ്സുവരെയുള്ള ജീവിതമാണ് ഫഹദ് അഭിനിയക്കുന്നത്. സിനിമയക്ക് വേണ്ടി ഫഹദ്
20 കിലോയോളം തൂക്കം കുറച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഫഹദിന്‍റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മാലിക്.27 കോടിയിൽ അധികമാണ്
ചിത്രത്തിന്‍റെ മുതൽമുടക്ക്. ആന്റോ ജോസഫ് ആണ് ചിത്രം നിർമിച്ചത്. നേരത്തെ തിയറ്റർ
റിലീസിനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും കൊവിഡ് സാഹചര്യങ്ങൾ മൂലം
ഓടിടി റിലീസിന് തയ്യാറാവുകയായിരുന്നു.

നിമിഷ സജയനെ കൂടാതെ വിനയ് ഫോര്‍ട്ട്, ജലജ, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഇന്ദ്രന്‍സ്,സലിം കുമാര്‍, ശരത്ത് അപ്പാനി, സുധി കോപ്പ, തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.സനു ജോണ്‍ വര്‍ഗീസ് ആണ് ഛായാഗ്രഹണം. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് സംഘട്ടനം ഒരുക്കിയത്. സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ് എഡിറ്റിങ്. കലാസംവിധാനം സന്തോഷ് രാമന്‍, അപ്പുണ്ണി സാജന്‍.മേക്കപ്പ് രഞ്ജിത്ത് അമ്പാടി. വസ്ത്രാലങ്കാരം ധന്യ രാജേന്ദ്രന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker