News
കര്‍ഷക സംഘടനകളെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കര്‍ഷകര്‍ സമരം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച നടത്താമെന്നും കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാമെന്നും കേന്ദ്രം അറിയിച്ചു.
അതേസമയം, കര്‍ഷക സംഘടനകളുടെ നിലപാടും ഇന്നറിയാം. രാജ്യത്ത് ഉടനീളം പുതിയ കാര്‍ഷിക നയത്തിനെതിരേ കര്‍ഷക സമരം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News