News
മറഡോണയുടെ മൃതദേഹത്തോടൊപ്പം സെല്‍ഫി; ശ്മശാനം ജീവനക്കാര ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു
ബുവാനോസ് ആരിസ്: അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം മാറഡോണയുട മൃതദേഹത്തിന് സമീപം നിന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫി പകര്‍ത്തിയ മൂന്ന് ശ്മശാനം ജീവനക്കാര്‍ക്കെതിരെ നടപടി. മൂന്നു പേരെയും ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി ശ്മശാനം മാനേജര്‍ അറിയിച്ചു.
പ്രസിഡന്‍ഷ്യല്‍ പാലസിലേക്ക് മൃതദേഹം എത്തിക്കുന്നതിന് മുന്‍പായാണ് ഇവര്‍ മൃതദേഹത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുത്തത്. കൂടാതെ ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
ശ്മശാനം ജീവനക്കാരുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. മാറഡോണയുടെ അഭിഭാഷകനും പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി. ശ്മശാന ജീവനക്കാര്‍ക്കെതിരെ ഇദ്ദേഹം നടപടിക്കൊരുങ്ങുകയാണെന്നാണ് സൂചന.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News