NewsNews

സ്ത്രീ വിരുദ്ധ ഭാഗം ഒഴിവാക്കി,സിബിഎസ്ഇ; ചോദ്യത്തിന് മുഴുവന്‍ മാർക്കും നല്‍കും


ന്യൂഡൽഹി: പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ വിവാദ ചോദ്യം ഒഴിവാക്കി സിബിഎസ്ഇ. വിദ്യാർഥികൾക്ക് പ്രസ്തുത ചോദ്യത്തിന് മുഴുവൻ മാർക്കും നൽകും. ചോദ്യപേപ്പറിൽ നൽകിയിരുന്ന ഖണ്ഡിക മാർഗനിർദേശങ്ങൾ അനുസരിച്ചല്ലെന്നും ഈ ഖണ്ഡികയും ഇതിനോട് അനുബന്ധിച്ചുള്ള ചോദ്യങ്ങളും ഒഴിവാക്കുകയാണെന്നും സിബിഎസ്ഇ പ്രസ്താവനയിൽ അറിയിച്ചു.

.

സ്ത്രീ – പുരുഷ തുല്യത കുടുംബങ്ങളിൽ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കിയെന്നാണ് സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറിൽ ഉൾപ്പെട്ടിരിക്കുന്നത്. സ്ത്രീ ശാക്തീകരണമാണ് സമൂഹത്തിലും കുടുംബങ്ങളിലും പ്രശ്നങ്ങൾക്ക് കാരണം എന്ന തരത്തിൽ കാര്യങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സ്ത്രീ – പുരുഷ തുല്യതയാണ് രക്ഷിതാക്കൾക്ക് കൗമാരക്കാരിൽ ആധിപത്യം ഇല്ലാത്തതിന് കാരണമായി ചോദ്യപേപ്പർ ചൂണ്ടിക്കാട്ടുന്നത്.

ചോദ്യപ്പേപ്പറിനെതിരേ സമൂഹമാധ്യമങ്ങളിലടക്കം ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. കോൺഗ്രസ്, സിപിഎം, ഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികൾ ലോക്സഭയിലും വിഷയം ഉന്നയിച്ചു. ചോദ്യപേപ്പറിലെ വിവാദ പരാമർശത്തിൽ സി.ബി.എസ്.ഇ മാപ്പ് പറയണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ചോദ്യപേപ്പറിൽ സ്ത്രീവിരുദ്ധ പരാമർശമുണ്ടായതിൽ അന്വേഷണം നടത്തണമെന്നും വിദ്യാർഥികളോട് മാപ്പ് പറയാൻ സി.ബി.എസ്.ഇ തയ്യാറകണമെന്നും സോണിയ ലോക്സഭയിൽ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button