FeaturedKeralaNews

ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് സി.ബി.ഐ; അര്‍ജുനെ പ്രതിയാക്കി കുറ്റപത്രം

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് സിബിഐ കണ്ടെത്തല്‍. ഡ്രൈവര്‍ അര്‍ജുന്‍ അമിതവേഗതയിലും അശ്രദ്ധയോടു കൂടിയും വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് സിബിഐ സംഘം കണ്ടെത്തി. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

അര്‍ജുനെ പ്രതിയാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് അര്‍ജുനെതിരെ കേസെടുത്തു. അതേസമയം, അപകടത്തിന് സാക്ഷിയായി രംഗത്തു വന്ന കലാഭവന്‍ സോബിക്കെതിരെയും കേസെടുത്തിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനുമാണ് നടപടി. 132 സാക്ഷിമൊഴികളും 100 രേഖകളും സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു.

എന്നാല്‍ സിബിഐ കണ്ടെത്തലില്‍ സംതൃപ്തിയില്ലെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണി പ്രതികരിച്ചു. കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തേണ്ട കേസാണിത്. വേണ്ടിവന്നാല്‍ പുനരന്വേഷണത്തിന് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കള്ളക്കടത്ത് സംഘം ബാലഭാസ്‌ക്കറിനെ അപകടപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker