KeralaNews

വിദേശത്ത് നിന്നെത്തിയിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാതെ കറങ്ങി നടന്നു; കൊച്ചിയില്‍ രണ്ടു പേര്‍ക്കെതിരെ കേസെടുത്തു

ആലുവ: വിദേശത്ത് നിന്ന് മടങ്ങിയെത്തിട്ടും കൊവിഡി 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്ത കറങ്ങി നടന്ന രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആലുവയിലും പൊരുമ്പാവൂരിലും ഓരോ കേസ് വീതമാണ് രജിസ്റ്റര്‍ ചെയ്തത്. വിദേശങ്ങളില്‍ നിന്ന് മടങ്ങി വന്നിട്ട് ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കാതെ മാര്‍ഗ നിര്‍ദേശങ്ങള്‍ അവഗണിച്ച് നാട്ടില്‍ കറങ്ങി നടക്കുകയായിരുന്നു ഇരുവരും.

നേരത്തെ വയനാട്ടില്‍ കൊവിഡ് സംശയത്തെത്തുടര്‍ന്ന് ക്വാറന്റീനില്‍ ആക്കിയ രണ്ട് യുവാക്കളെ നിയന്ത്രണം ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊറോണ മുന്‍കരുതലിന്റെ ഭാഗമായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച വയനാട്ട് മുട്ടില്‍ സ്വദേശികളായ യുവാക്കളെയാണ്, നിര്‍ദേശം ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്.

വിദേശത്തു നിന്നെത്തിയ ഇവരോട് വീട്ടില്‍ ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയായിരുന്നു. എന്നാല്‍ 14 ദിവസത്തെ നിരീക്ഷണ കാലയളവ് ലംഘിച്ച് ഇവര്‍ വീടിന് പുറത്തിറങ്ങി നടന്നു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ലെന്നും ഇതേത്തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

വിദേശത്തു നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button