CrimeKeralaNews

സ്ത്രീകളെ അറബി​കൾക്ക് വി​റ്റതിൽ മനുഷ്യക്കടത്തി​ന് കേസ്

കൊച്ചി: കുവൈറ്റി​ലേക്ക് മലയാളികൾ ഉൾപ്പടെയുള്ള യുവതി​കളെ വി​സി​റ്റിംഗ് വി​സയി​ൽ കൊണ്ടുപോയി​ അറബി​കൾക്ക് വി​റ്റതി​ൽ എറണാകുളം സൗത്ത് പൊലീസ് മനുഷ്യക്കടത്തി​ന് കേസെടുത്ത് കോടതി​യി​ൽ റി​പ്പോർട്ട് നൽകി​.

എൻ.ഐ.എ ഉടൻ കേസ് ഏറ്റെടുത്തേക്കും. കണ്ണൂർ സ്വദേശി മജീദാണ് കടത്ത് സംഘത്തിന്റെ സൂത്രധാരനും ഒന്നാം പ്രതി​യും. ഇയാൾ കുവൈറ്റി​ലാണ്. എറണാകുളം സ്വദേശിയായ വിദേശ റിക്രൂട്ടിംഗ് ഏജൻസി ഉടമ അജി​മോനാണ് രണ്ടാംപ്രതി. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തി​ൽ ഇയാൾ കീഴടങ്ങാനുള്ള സന്നദ്ധത പൊലീസി​ൽ അറി​യി​​ച്ചി​ട്ടുണ്ട്. ഇരുവരുടെയും ഫോണുകൾ ഓഫാണ്. മജീദി​നെ തിരിച്ചെത്തിക്കാനുള്ള നടപടി​കളും ഉടൻ തുടങ്ങും.

നിരവധിപേരെ സംഘം വിദേശത്തേക്ക് കൊണ്ടുപോയി​ട്ടുണ്ട്. ഇവരുടെ കെണി​യി​ൽപ്പെട്ട മലയാളിവീട്ടമ്മ കുവൈറ്റിൽ കൈഞരമ്പു മുറി​ച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും എൻ.ഐ.എക്ക് വിവരം ലഭിച്ചു. ആലപ്പുഴ സ്വദേശിനിയേയും വീട്ടമ്മയേയും ഉത്തരേന്ത്യൻ സ്വദേശിനിയേയും സിറിയയിലേക്ക് കടത്തിയെന്ന സൂചന ലഭി​ച്ചതോടെ എൻ.ഐ.എ ഗൗരവത്തോടെയാണ് കേസി​നെ കാണുന്നത്.

ദുബായ് വഴി റോഡ്മാർഗം കുവൈറ്റിലെത്തിക്കുന്ന ഇന്ത്യക്കാരെ സമ്പന്ന അറബി കുടുംബങ്ങൾക്കാണ് വിൽക്കുന്നത്. എതി​ർക്കുന്നവരെ കുടുംബങ്ങൾ തി​രി​കെ കൈമാറും. ഇവരി​ൽ നി​ന്ന് മൂന്നുലക്ഷം രൂപ വാങ്ങി തിരിച്ചയയ്ക്കും. പണം നൽകാത്തവരെ ഭീകരമായി​ മർദ്ദിച്ച് സിറിയയിലെ ഐസിസ് സംഘത്തിന് കൈമാറും.

രക്ഷപ്പെട്ട് തിരിച്ചെത്തിയ എറണാകുളം സ്വദേശിനിയുടെ ഭർത്താവിനെ ഇവർ സമാനരീതിയിൽ ഭീഷണിപ്പെടുത്തിയിരുന്നു. ഇവരും മറ്റ് രണ്ടുപേരുമാണ് കഴി​ഞ്ഞ മാർച്ചി​ൽ സംഘത്തി​ന്റെ പി​ടിയി​ൽനി​ന്ന് രക്ഷപ്പെട്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker