തൃശൂര്‍: വനിതാ കോണ്‍ഗ്രസ് നേതാവിന്റെ മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തത്.
നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്സല്‍ എന്നിവരാണ് കേസിലെ മറ്റ് രണ്ട് പ്രതികള്‍. കയ്പമംഗലത്തെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവാണ് പരാതിക്കാരി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കയ്പമംഗലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ശോഭ സുബിന്‍. ഐടി നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News