തിരുവനന്തപുരം:തമിഴ്നാട്ടിലെ റെഡ്സോണുകളില്‍ നിന്നടക്കം ജീവനക്കാരെ എത്തിച്ച്, ക്വാറന്റൈന് ചട്ടം ലംഘിച്ച് പ്രവര്‍ത്തിച്ച തിരുവനന്തപുരം രാമചന്ദ്രന് ടെക്സ്റ്റൈൽസിനെതിരെ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് തമിഴ്നാട്ടിലെ റെഡ് സോൺ ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്നുള്ള 29 തൊഴിലാളികൾ പഴവങ്ങാടിയിലെ രാമചന്ദ്രൻ ടെക്സ്റ്റൈൽസിൽ ജോലിക്കെത്തിയത്.
ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാതെ എത്തിച്ചയുടന്‍ ജോലിയ്ക്ക് നിയോഗിക്കുകയായിരുന്നു. പ്രതിദിനം ആയിരിക്കണക്കിന് ആളുകള്‍ എത്തുന്ന കടയില്‍ ജോലി ചെയ്ത ശേഷം വെള്ളിയാഴ്ച രാത്രി ഹോസ്റ്റലിലേക്ക് ലഗേജുമായി പോകുമ്പോഴാണ് ഇക്കാര്യം സമീപവാസികളുടെ ശ്രദ്ധയിൽ പെട്ടത്. പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഫോർട്ട് പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിഷയത്തിൽ ഇടപെടുകയായിരുന്നു.
പോലീസ് ചോദ്യം ചെയ്യലില്‍ 29 പേരും ക്വാറന്റൈന് പാലിച്ചിട്ടില്ലെന്ന് വ്യക്തമായി. മാനേജ്മെന്റിന്റെ നിർദേശപ്രകാരമാണ് ജോലിക്ക് കയറിയതെന്ന തൊഴിലാളികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തുടര്‍ന്ന് സ്ഥാപനം ശനിയാഴ്ച അടച്ചിടാന്‍ ആരോഗ്യവകുപ്പ് നിർദേശിച്ചു. ഡി.എം.ഒയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ല. അണുനശീകരണത്തിന് ശേഷം കട തിങ്കളാഴ്ച തുറക്കും.